ETV Bharat / sitara

'ഐ ആം നോ മിശിഹാ'യ്‌ക്ക് മികച്ച പ്രതികരണം, വായനക്കാരോട് നന്ദി അറിയിച്ച് സോനു സൂദ് - സോനു സൂദ് പുസ്‌തകം

ലോക്ക് ഡൗണ്‍ സമയത്ത് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടെ തനിക്കുണ്ടായ അനുഭവങ്ങളാണ് സോനു സൂദ് പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്‌തിരിക്കുന്നത്

Sonu Sood thanks readers after I am No Messiah gathers positive response  Sonu Sood I am No Messiah book  Sonu Sood news  Sonu Sood films news  സോനു സൂദ് വാര്‍ത്തകള്‍  സോനു സൂദ് പുസ്‌തകം  സോനു സൂദ്
ഐ ആം നോ മിശിഹാ
author img

By

Published : Dec 31, 2020, 1:36 PM IST

Updated : Dec 31, 2020, 2:31 PM IST

ലോക്ക് ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികളെയും കഷ്ടതയനുഭവിച്ച എല്ലാവരെയും തന്നാല്‍ കഴിയും വിധം സഹായിച്ച് മാതൃകയായ വ്യക്തിത്വമാണ് നടന്‍ സോനു സൂദിന്‍റേത്. ലോക്ക് ഡൗണ്‍ സമയത്ത് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടെ തനിക്കുണ്ടായ അനുഭവങ്ങള്‍ പുസ്തക രൂപത്തിലാക്കി വിപണിയില്‍ എത്തിച്ചിട്ടുണ്ട് ഇപ്പോള്‍ നടന്‍. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്‌ത പുസ്തകത്തിന് മികച്ച പ്രതികരമാണ് വായനക്കാരില്‍ നിന്നും ലഭിച്ചത്. പുസ്തകത്തിന് നിരവധി ആവശ്യക്കാരും എത്തുന്നുണ്ട്.

'2020 പല തരത്തിൽ ഒരു വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു എങ്കിലും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാനും അവരുമായി നേരിട്ട് ബന്ധപ്പെടാനുമുള്ള ഒരു അവസരം 2020 എനിക്ക് തന്നു. ഈ യാത്രയ്ക്കിടെ... ഞാൻ പലരില്‍ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കുകയും നേടുകയും ചെയ്‌തു. 'ഞാൻ ഒരു മിശിഹാ അല്ല' എന്ന പുസ്തകത്തില്‍ ഞാൻ എന്‍റെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പുസ്തക വായനക്കാരിൽ നിന്ന് മാത്രമല്ല... പ്രയാസകരമായ സമയങ്ങളിൽ ആളുകളെ സഹായിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ വിശ്വസിച്ച വിവിധ സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുസ്തകത്തിന് ലഭിക്കുന്ന പിന്തുണ കാണുമ്പോള്‍ സന്തോഷം തോന്നുന്നു' സോനു സൂദ് പറഞ്ഞു.

  • Humbled to receive so much love from the most loved man. Have no words to thank you sir.
    All I can say is “YOU ARE THE BEST”. Will wait for your feedback once you finish reading the book. Happy reading. Love you sir. 📚 https://t.co/JDkpz4eL0b

    — sonu sood (@SonuSood) December 30, 2020 " class="align-text-top noRightClick twitterSection" data=" ">

മീന അയ്യരാണ് സോനുവിനെ എഴുത്തില്‍ സഹായിച്ചത്. പെന്‍ഗ്വിന്‍ ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍. കഴിഞ്ഞ ദിവസം സൗത്ത് സ്റ്റാര്‍ ചിരഞ്ജീവിക്ക് സോനു പുസ്തകത്തിന്‍റെ കോപ്പി സമ്മാനിച്ചിരുന്നു. ലോക്ക് ഡൗണില്‍ നിസ്വാര്‍ഥമായ പ്രവര്‍ത്തനം കാഴ്ചവെച്ച സോനുവിനെ താരം അഭിനന്ദിക്കുകയും ചെയ്‌തു. വരാനിരിക്കുന്ന സിനിമ ആചാര്യയില്‍ ചിരഞ്ജീവിക്കൊപ്പം സോനു സൂദും അഭിനയിക്കുന്നുണ്ട്.

Last Updated : Dec 31, 2020, 2:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.