ETV Bharat / sitara

സോനു സൂദ് എയര്‍ലിഫ്റ്റ് ചെയ്‌ത കൊവിഡ് രോഗി മരിച്ചു, മനംനൊന്ത് താരം - Sonu Sood news

നാഗ്പൂരില്‍ നിന്നും ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ച ഇരുപത്തിയഞ്ചുകാരി ഭാരതിയാണ് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്

Sonu Sood mourns demise of COVID 19 patient he got airlifted from Nagpur to Hyderabad  സോനു സൂദ് എയര്‍ലിഫ്റ്റ് ചെയ്‌ത കൊവിഡ് രോഗി മരിച്ചു, മനംനൊന്ത് താരം  സോനു സൂദ് ഭാരതി  സോനു സൂദ് എയര്‍ലിഫ്റ്റ് ചെയ്‌ത രോഗി മരിച്ചു  സോനു സൂദ് വാര്‍ത്തകള്‍  Sonu Sood news  Sonu Sood covid duties news
സോനു സൂദ് എയര്‍ലിഫ്റ്റ് ചെയ്‌ത കൊവിഡ് രോഗി മരിച്ചു, മനംനൊന്ത് താരം
author img

By

Published : May 8, 2021, 5:55 PM IST

നടനും മനുഷ്യസ്നേഹിയുമായ സോനു സൂദ് കൊവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം എയിര്‍ ലിഫ്‌റ്റ് ചെയ്‌ത കൊവിഡ് രോഗി ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി മരിച്ചു. ഇപ്പോള്‍ 25കാരിയായ കൊവിഡ് രോഗിയുടെ വിയോഗത്തില്‍ മനംനൊന്ത് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സോനു സൂദ്. നടന്‍റെ സഹായത്തോടെയാണ് പ്രത്യേക ചികിത്സക്കായി ഭാരതി എന്ന യുവതിയെ നാഗ്പൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് എയര്‍ലിഫ്‌റ്റ് ചെയ്‌തത്. ജീവിതം ചിലപ്പോള്‍ ഒട്ടും ശുഭകരമല്ലെന്ന് കുറിച്ചാണ് വിയോഗവാര്‍ത്തയില്‍ നടന്‍ ദുഃഖം രേഖപ്പെടുത്തിയത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ഭാരതിയെ പ്രവേശിപ്പിച്ചിരുന്നത്.

'ഭാരതി.... ഹൈദരാബാദിലേക്ക് ഞാന്‍ എയര്‍ലിഫ്റ്റ് ചെയ്‌തയച്ച പെണ്‍കുട്ടി ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങി. കഴിഞ്ഞ മാസം നിങ്ങള്‍ ഒരു കടുവയെപ്പോലെ പോരാടി. നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും എന്‍റെ മനസില്‍ നിങ്ങള്‍ക്കൊരു പ്രത്യേക സ്ഥാനം എന്നും ഉണ്ടായിരിക്കും. ഭാരതിയുടെ കുടുംബത്തെ ഞാന്‍ ഉടന്‍ സന്ദര്‍ശിക്കും. ജീവിതം ചിലപ്പോള്‍ ഒട്ടും ശുഭകരമല്ല. തീര്‍ച്ചയായും ഈ ലോകം നിന്നെ മിസ് ചെയ്യും ഭാരതി...' എന്നാണ് സോനു സൂദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ മാസമാണ് ഭാരതിക്ക് അസുഖം ബാധിച്ചത്. ശ്വാസകോശത്തില്‍ തൊണ്ണൂറ് ശതമാനത്തോളം വൈറസ് ബാധിച്ചിരുന്നു. നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു ഭാരതി. അവസ്ഥ മോശമായതിനാല്‍ ഡോക്ടര്‍മാര്‍ ഭാരതിക്ക് ശ്വാസകോശ ശസ്ത്രക്രിയയ്‌ക്ക് നിര്‍ദേശിച്ചു. ഇതിനായാണ് ഭാരതിയെ സോനു സൂദിന്‍റെ സഹായത്തോടെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചത്. പക്ഷെ ഭാരതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശസ്ത്രക്രിയകള്‍ക്ക് മുമ്പ് തന്നെ മരണം സംഭവിച്ചു.

Also read: തമന്നയുടെ ക്രൈം ത്രില്ലര്‍ സീരിസ് മെയ്‌ 20 മുതല്‍ ഹോട്ട്‌സ്റ്റാറില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.