ETV Bharat / sitara

വാക്‌സിനേഷന് മുമ്പ് രക്തദാനം നടത്തി ഗായകന്‍ സോനു നിഗം

യുവതീയുവാക്കളോട് വാക്‌സിനേഷന് മുമ്പ് രക്തദാനം നിര്‍വഹിക്കാന്‍ സോനു നിഗം അഭ്യര്‍ഥിച്ചു. രക്തദാനം ചെയ്‌ത വിവരം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചത്.

author img

By

Published : May 6, 2021, 4:09 PM IST

Sonu Nigam donates blood urges youth to do the same to avoid shortage  വാക്‌സിനേഷന് മുമ്പ് രക്തദാനം നടത്തി ഗായകന്‍ സോനു സൂദ്  രക്തദാനം നടത്തി ഗായകന്‍ സോനു സൂദ്  ഗായകന്‍ സോനു സൂദ് വാര്‍ത്തകള്‍  സോനു സൂദ് കൊവിഡ് വാര്‍ത്തകള്‍  സോനു സൂദ് വാര്‍ത്തകള്‍  Sonu Nigam donates blood  Sonu Nigam donates blood news  Sonu Nigam covid news
വാക്‌സിനേഷന് മുമ്പ് രക്തദാനം നടത്തി ഗായകന്‍ സോനു സൂദ്

മുംബൈ: ബോളിവുഡ് ഗായകന്‍ സോനു നിഗം ബുധനാഴ്ച രക്തദാനം നടത്തി. അമീത് സതാമിന്‍റെ ആദർശ് ഫൗണ്ടേഷൻ ജുഹുവില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്‌തുകൊണ്ടാണ് അദ്ദേഹം രക്തദാനം നിര്‍വഹിച്ചത്. ഒപ്പം യുവതീയുവാക്കളോട് വാക്‌സിനേഷന് മുമ്പ് രക്തദാനം നിര്‍വഹിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. രക്തദാനം ചെയ്‌ത വിവരം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചത്.

Also read: എന്ത് പറയണമെന്ന് അറിയില്ല: കൊവിഡ് പോസിറ്റീവായെന്ന് ആൻഡ്രിയ

കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഒപ്പം രക്തബാങ്കുകളില്‍ ആവശ്യത്തിന് രക്തം ലഭ്യമല്ലാത്ത സ്ഥിതിയുമുണ്ട്. രക്തം ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ പ്രസവം, ശസ്ത്രക്രിയകള്‍ എന്നിവ മുടങ്ങുന്ന നിലയുണ്ടാകും. ജീവന്‍ അപകടത്തിലാകുന്ന സാഹചര്യവുമുണ്ടാകും. ഇത് ഒഴിവാക്കാനാണ് പൂര്‍ണ ആരോഗ്യമുള്ളവര്‍ വാക്‌സിനേഷന് മുമ്പ് രക്തം ദാനം ചെയ്യണമെന്ന് അധികൃതരും മറ്റും ആവശ്യപ്പെടുന്നത്.

നാളുകള്‍ക്ക് മുമ്പ് സോനുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശേഷം രോഗം ഭേദമായി. എല്ലാ നിബന്ധനകളും പാലിച്ചാണ് വാക്‌സിന്‍ സ്വീകരിക്കും മുമ്പ് നാല്‍പത്തേഴുകാരനായ സോനു നിഗം രക്തദാനം നടത്തിയത്. നേരത്തെ നടന്‍ വിജയ്‌യുടെ ആരാധകര്‍ തമിഴ്‌നാട്ടില്‍ വാക്‌സിനേഷന് മുമ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.