തെലങ്കാന: കര്‍ണാടകയില്‍ ഹിജാബിന്‍റെ പേരിലുള്ള വിവാദങ്ങള്‍ ദേശീയ അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ബോളിവുഡ് താരം സോനം കപൂറും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. തലപ്പാവ് അണിയാമെങ്കില്‍ എന്തുകൊണ്ട് ഹിജാബ് ധരിച്ചു കൂടാ എന്നായിരുന്നു സോനം കപൂറിന്‍റെ ചോദ്യം.
Sonam Kapoor on hijab controversy: 'തലപ്പാവ് ഒരു ചോയ്‌സാണെങ്കില്‍ എന്തുകൊണ്ട് ഹിജാബും അങ്ങനെയല്ല'-എന്ന് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ താരം തന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. തലപ്പാവ് ധരിച്ച ഒരു പുരുഷന്‍റെയും ഹിജാബ് ധരിച്ച ഒരു സ്‌ത്രീയുടെയും ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു സോനം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി പങ്കുവച്ചത്.
![Hijab row Sonam Kapoor on hijab row Sonam Kapoor on hijab controversy Sonam Kapoor trolled for hijab comment bollywood celebrities on hijab row #SonamKapoor സോനം കപൂറിനെതിരെ ട്രോള്‍ Sonam Kapoor weighs in on controversy](https://etvbharatimages.akamaized.net/etvbharat/prod-images/14445008_l.jpg)
Sonam Kapoor trolled for hijab comment: ഹിജാബ് ധരിച്ചതിന്‍റെ പേരിൽ കർണാടകയിൽ നിരവധി സ്‌ത്രീകളെ പ്രതിഷേധക്കാര്‍ മർദിച്ചതിന് പിന്നാലെയാണ് സോനത്തിന്‍റെ പോസ്‌റ്റ്. ഹിജാബ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയരുകയാണ്. ഇതേതുടര്‍ന്ന് ഹാഷ്‌ടാഗുകളുമായി സോനം കപൂറാണ് ഇന്ന് സോഷ്യല്‍ മീഡിയ ട്രെന്‍ഡിങിലും മുന്നിലെത്തിയിരിക്കുന്നത്.
#SonamKapoor:ഹിജാബ് വിഷയത്തില്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയതിന്‍റെ പേരില്‍ താരം സോഷ്യല്‍ മീഡിയ ആക്രമങ്ങള്‍ക്ക് ഇരയാകുമ്പോള്‍, രാജ്യത്തിന് പ്രധാന്യമുള്ള വിഷയങ്ങളില്‍ നിശബ്‌ദത പാലിക്കാതെ പ്രതികരിച്ചതില്‍ താരത്തെ പിന്തുണച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.
Hijab row: ഹിജാബ് വിവാദത്തില്‍ തീരുമാനം എടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്‌ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. സമത്വവും സമഗ്രതയും പൊതു ക്രമസമാധാനവും തടസ്സപ്പെടുത്തുന്ന വസ്‌ത്രങ്ങൾ നിരോധിച്ചു കൊണ്ട് ഫെബ്രുവരി 5നാണ് കർണാടക സർക്കാർ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ഡ്രസ് കോഡ് നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
ഗാനരചയിതാവ് ജാവേദ് അക്തർ, ഷബാന ആസ്‌മി, സ്വര ഭാസ്‌കർ, റിച്ച സംവിധായകന്‍ നീരജ് ഗയ്‌വാൻ എന്നിവരും ഹിജാബ് വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
Also Read: രണ്ട് കാമുകിമാര്‍, ഒരൊറ്റ കാമുകൻ; പ്രണയകഥയുമായി ‘കാതുവാക്കുലെ രണ്ടു കാതല്‍’