ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയുടെ ന്യൂ ഇയര്‍ ആഘോഷവും അവധി ആഘോഷവുമെല്ലാം ഇത്തവണ കേരളത്തിലായിരുന്നു. ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ പച്ചപ്പും ഹൗസ് ബോട്ട് യാത്രയുമെല്ലാം ആസ്വദിക്കുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോനാക്ഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. വെള്ള നിറത്തിലുള്ള ഷര്‍ട്ടും ഡെനീം ഷോര്‍ട്ട്സും അണിഞ്ഞാണ് സോനാക്ഷി ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. '2020ലെ അവസാന ദിവസം' എന്ന കാപ്ഷനോടെ കായലിനരികില്‍ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ചിത്രം സോനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കൂടാതെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
മലയാളി ആരാധകരടക്കം നിരവധി പേര്‍ താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് വീഡിയോയും കമന്‍റുകളുമായി എത്തുന്നുണ്ട്. ബോളിവുഡ് താരങ്ങളെല്ലാം കൊവിഡിന് അയവ് വന്നപ്പോള്‍ മാലിയിലേക്കാണ് അവധിയാഘോഷിക്കാന്‍ പറന്നത്. സോനാക്ഷി മാലിയില്‍ ദിവസങ്ങളോളം ജീവിതം ആഘോഷിച്ച ശേഷമാണ് ന്യൂ ഇയര്‍ ആഘോഷത്തിനായി കേരളത്തിലെത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
ദബാങ് 3 ആണ് അവസാനമായി റിലീസ് ചെയ്‌ത സോനാക്ഷി സിനിമ. സല്‍മാന്‍ ഖാനായിരുന്നു നായകന്‍. ബുജ്, ദി പ്രൈഡ് ഓഫ് ഇന്ത്യയാണ് ഇനി പുറത്തിറങ്ങാനുള്ള സോനാക്ഷി സിനിമ. അജയ് ദേവ്ഗണ്‍, സഞ്ജയ് ദത്ത്, നോറ ഫത്തേഹി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമ ഹോട്ട്സ്റ്റാര്‍ റിലീസാണ്.