ETV Bharat / sitara

ലുഡോ ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, അനുരാഗ് ബസുവിനെതിരെ സംഘപരിവാര്‍

ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു എന്ന ഹാഷ്ടാഗിലാണ് ലുഡോ എന്ന ചിത്രത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം നടക്കുന്നത്

അനുരാഗ് ബസുവിനെതിരെ സംഘപരിവാര്‍  Social media users have slammed the recently released dark comedy Ludo for allegedly hurting religious sentiments  ലുഡോ സിനിമ വാര്‍ത്തകള്‍  അനുരാഗ് ബസു ലുഡോ  പേളി മാണി ലുഡോ  anurag basu ludo
ലുഡോ ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, അനുരാഗ് ബസുവിനെതിരെ സംഘപരിവാര്‍
author img

By

Published : Nov 28, 2020, 10:50 AM IST

നവംബര്‍ 12ന് നെറ്റ്ഫ്ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ച് മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന ബോളിവുഡ് ചിത്രമാണ് ലുഡോ. നാലുപേരുടെ ജീവിതങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. ഇപ്പോള്‍ സിനിമയ്‌ക്കും സംവിധായകന്‍ അനുരാഗ് ബസുവിനുമെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിലെ രംഗങ്ങള്‍ ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുകയും മതവികാരങ്ങള്‍ വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു എന്ന ഹാഷ്ടാഗിലാണ് ചിത്രത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം നടക്കുന്നത്.

ചിത്രത്തില്‍ നടന്‍ രാജ്‌കുമാര്‍ റാവു രാവണന്‍റെ സഹോദരി ശൂര്‍പ്പണകയായി വേഷം കെട്ടുന്നുണ്ട്. രാമനായി വേഷം കെട്ടിയ നടനെ രാജ്‌കുമാര്‍ അസഭ്യം പറയുകയും തല്ലുകയും ചെയ്യുന്നുണ്ട്. മറ്റൊരു രംഗത്തില്‍ ശിവന്‍റെയും മഹാകാളിയുടെയും വേഷം കെട്ടിയ രണ്ടുപേര്‍ കാര്‍ തള്ളുന്നുണ്ട്. ഈ രംഗങ്ങളാണ് സംഘപരിവാര്‍ സംഘടനളുടെ പ്രതിഷേധത്തിന് പിന്നില്‍. ഹിന്ദു മതത്തെ സംവിധായകന്‍ പരിസിക്കുന്നുവെന്നും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയവര്‍ ആരോപിച്ചു.

പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, പേളി മാണി, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.