ഇന്ദ്രജിത്ത്-പൂര്‍ണിമ താരദമ്പതികളുടെ മകളായ പ്രാര്‍ഥന ഇന്ദ്രജിത്ത് ഇന്ന് പതിനാറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്ദ്രജിത്ത്, പ്രാര്‍ഥനയുടെ കൊച്ചച്ചനും നടനുമായ പൃഥ്വിരാജ്, പൂര്‍ണിമ എന്നിവരെല്ലാം പ്രാര്‍ഥനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
'നിന്നെ ഓര്‍ത്ത് ഞങ്ങള്‍ എന്നും അഭിമാനിക്കുന്നു'വെന്നാണ് ഇന്ദ്രജിത്ത് പ്രാര്‍ഥനയ്‌ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്. 'ഒരു ചെറിയ പെണ്‍കുട്ടിയില്‍ നിന്ന് ഇന്നത്തെ ദയാലുവായ, സെന്‍സിറ്റീവായ സുന്ദരമായ വ്യക്തിയിലേക്ക് നീ വളരുന്നത് ഒരു അത്ഭുതകരമായ യാത്രയാണ്. ഞാന്‍ നിന്നില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു പാത്തൂ... അതിന് ഞാന്‍ നന്ദി പറയുന്നു. നിനക്ക് വളരെയധികം സ്‌നേഹമുള്ള ഒരു സ്വര്‍ണ ഹൃദയം ഉണ്ട്... അതാണ് പ്രധാനം. അച്ചയും അമ്മയും എല്ലായ്‌പ്പോഴും നിന്നെക്കുറിച്ച് അഭിമാനിക്കും.
സംഗീതവും നിഷ്‌കളങ്കതയും സജീവമായി നിലനിര്‍ത്തുക... ഞാന്‍ നിന്നെ ഇഷ്ട്ടപ്പെടുന്നു. ഹാപ്പി 16...' ഇന്ദ്രജിത്ത് കുറിച്ചു. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വര്‍ഷങ്ങള്‍. സുന്ദരിയായ മകളേ... ജന്മദിനാശംസകള്‍...' എന്നാണ് പൂര്‍ണിമ കുറിച്ചത്. പൃഥ്വിരാജും പ്രാര്‍ഥനയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. പ്രാര്‍ഥനയ്‌ക്കൊപ്പമുള്ള പഴയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിരാജ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പ്രാര്‍ഥന നല്ലൊരു പിന്നണി ഗായിക കൂടിയാണ്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്‌ത വെബ്‌സീരിസ് തായിഷില്‍ ഒരു ഗാനം ആലപിച്ച് പ്രാര്‍ഥന ബോളിവുഡ് പിന്നണി ഗാനരംഗത്തും അടുത്തിടെ അരങ്ങേറി. മലയാളത്തില്‍ ഇതിനോടകം നിരവധി സിനിമകളില്‍ പ്രാര്‍ഥന ഗാനങ്ങള്‍ ആലപിച്ച് കഴിഞ്ഞു. അമ്മ പൂര്‍ണിമ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ക്ക് ഇടയ്ക്ക് മോഡലാകാറുമുണ്ട് പ്രാര്‍ഥന.
- " class="align-text-top noRightClick twitterSection" data="
">
-
Sixteen of the Sweetest Years of our life♥️ Happy Birthday, Beautiful Daughter #prarthanaindrajith Pic: Bunuel...
Posted by Poornima Indrajith on Wednesday, 28 October 2020