ETV Bharat / sitara

ചിമ്പുവിന്‍റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'മാനാട്' ടീസര്‍ പുറത്തിറങ്ങി

author img

By

Published : Feb 5, 2021, 1:07 PM IST

പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമ മലയാളം അടക്കം നിരവധി ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായിക

simbu Kalyani Venkat Prabhu Maanaadu Official Teaser out now  ചിമ്പുവിന്‍റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'മാനാട്' ടീസര്‍ പുറത്തിറങ്ങി  'മാനാട്' ടീസര്‍ പുറത്തിറങ്ങി  Maanaadu Official Teaser out now  Maanaadu Official Teaser  'മാനാട്' ടീസര്‍  സിമ്പു സിനിമകള്‍  സിമ്പു സിനിമ വാര്‍ത്തകള്‍
ചിമ്പുവിന്‍റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'മാനാട്' ടീസര്‍ പുറത്തിറങ്ങി

ചിമ്പുവിന്‍റെ 45-ാം സിനിമയായ മാനാടിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തമിഴില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്ന ചിമ്പുവിന്‍റെ മാനാടിന്‍റെ ടീസര്‍ പ്രേക്ഷകരും സ്വീകരിച്ച് കഴിഞ്ഞു. പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമ മലയാളം അടക്കം നിരവധി ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ ചിമ്പുവിന്‍റെ നായിക. തമിഴ് ടീസര്‍ എ.ആര്‍ റഹ്മാനാണ് പുറത്തിറക്കിയത്. മലയാളത്തില്‍ മൊഴി മാറ്റിയ ടീസര്‍ പൃഥ്വിരാജ് സുകുമാരന്‍റെ സോഷ്യല്‍മീഡിയ പേജുവഴിയാണ് റിലീസ് ചെയ്‌തത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാക്ഷിയാണ് സിനിമയുടെ നിര്‍മാണം. വെങ്കട്ട് പ്രഭുവാണ് മാനാടിന്‍റെ സംവിധായകന്‍.

  • " class="align-text-top noRightClick twitterSection" data="">

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, എസ്.എ ചന്ദ്രശേഖര്‍, എസ്.ജെ സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, രവികാന്ത് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മാനാട് വലിയ സ്വീകാര്യത നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.