മുംബൈ: വർഷാവസാനത്തിലേക്ക് കടക്കുകയാണ്, വിദ്വേഷത്തിന് പകരം സ്‌നേഹം തെരഞ്ഞെടുക്കണമെന്ന് സുശാന്തിന്‍റെ ആരാധകരോട് നിർദേശിച്ച് സുശാന്ത് സിംഗ് രജ്പുത്തിന്‍റെ സഹോദരി ശ്വേത സിംഗ് കീർത്തി. ലവ്ഫോർഎസ്എസ്ആർ എന്ന ഹാഷ് ടാഗോടെയാണ് ശ്വേത പുതിയ ഡിജിറ്റൽ കാമ്പെയ്‌ൻ ആരംഭിച്ചത്. സുശാന്തിന്‍റെ ഓർമയിൽ എല്ലാവരും പരസ്‌പരം സ്നേഹിക്കാനും സഹായിക്കാനും തയ്യാറാകണമെന്നും വർഷാവസാനത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്നും സുശാന്തിന്‍റെ ആരാധകരോട് അവർ അഭ്യർഥിച്ചു.
-
Always choose love over hatred... A heart full of love is nothing less than heaven ❤️ #Love4SSR pic.twitter.com/ZCGu98XdWq
— Shweta Singh Kirti (@shwetasinghkirt) December 27, 2020 " class="align-text-top noRightClick twitterSection" data="
">Always choose love over hatred... A heart full of love is nothing less than heaven ❤️ #Love4SSR pic.twitter.com/ZCGu98XdWq
— Shweta Singh Kirti (@shwetasinghkirt) December 27, 2020Always choose love over hatred... A heart full of love is nothing less than heaven ❤️ #Love4SSR pic.twitter.com/ZCGu98XdWq
— Shweta Singh Kirti (@shwetasinghkirt) December 27, 2020
"ഹൃദയം തുറന്ന് സ്നേഹം പ്രചരിപ്പിക്കുക. പ്രാർഥിക്കുക. സുശാന്തിന് ആദരാഞ്ജലി അർപ്പിക്കുക. നിർധനരായ കുട്ടികൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുക അല്ലെങ്കിൽ അവരെ പഠിപ്പിക്കുക. ആവശ്യക്കാർക്ക് ഭക്ഷണവും വസ്ത്രങ്ങളും നൽകുക. പ്രകൃതിയെ സ്‌നേഹിച്ച് മരതൈകൾ നടുക," എന്നിങ്ങനെ സ്നേഹാനുഭൂതി ഉണർത്തുന്ന പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്ന് ശ്വേത സിംഗ് കീർത്തി പറഞ്ഞു.
സുശാന്ത് മരിച്ച് ആറുമാസം പിന്നിടുമ്പോൾ സഹോദരന് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണ് താനെന്ന് നേരത്തെ ശ്വേത ഒരു ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. സത്യമറിയുന്നത് വരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വീഡിയോയും അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സുശാന്തിന്‍റെ സഹോദരിയുടെ പ്രതിജ്ഞക്കൊപ്പം ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചിരുന്നു.
കഴിഞ്ഞ ജൂൺ മാസം 14-ാം തിയതി മുംബൈയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഹിന്ദി നടൻ സുശാന്ത് സിംഗിനെ കണ്ടെത്തിയത്. താരത്തിന്‍റെ മരണത്തിന് വിഷാദരോഗമല്ല കാരണമെന്നും ബോളിവുഡിലെ ഏതാനും പ്രമുഖവ്യക്തികളുടെ കുടുംബാധിപത്യവും സ്വജനപക്ഷപാതവും സുശാന്തിന്‍റെ പല അവസരങ്ങളും നഷ്‌ടമാക്കിയിരുന്നതായും വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ ആദ്യം മുംബൈ പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തുകയാണ്.