ഇത്തവണത്തെ രക്ഷാബന്ധന്‍ ദിനം സഹോദരന്‍ അഭിഷേക് ബച്ചനൊപ്പം ആഘോഷിക്കാന്‍ സാധിക്കാത്ത വിഷമം പങ്കുവെക്കുകയാണ് സഹോദരി ശ്വേത ബച്ചന്‍. ജൂലൈയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 24 ദിവസമായി മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് അഭിഷേക് ബച്ചന്‍. അഭിഷേകിനൊപ്പമുള്ള കുട്ടിക്കാലം ചിത്രവും ശ്വേത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'നിന്നിലും നല്ല അര്‍പ്പണബോധമുള്ള ഒരു സഹോദരനെ ആവശ്യപ്പെടാനില്ല... നിന്‍റെ പ്രഭാഷണങ്ങള്‍ നഷ്ടമായി തുടങ്ങിയിട്ട് ഏറെ ദിവസങ്ങളാകുന്നു. വേഗം സുഖം പ്രാപിക്കൂ... വീട്ടിലേക്ക് മടങ്ങിവരൂ...' ശ്വേത കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ബച്ചന്‍ കുടുംബത്തില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് മകള്‍ ആരാധ്യ ബച്ചന്‍ എന്നിവര്‍ക്കാണ് ജൂലൈ മാസത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഐശ്വര്യ റായിയും മകളും ദിവസങ്ങള്‍ക്ക് മുമ്പ് രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബി അമിതാഭ് ബച്ചനും കൊവിഡ് ഭേദമായതിനാല്‍ ആശുപത്രി വിട്ടിരുന്നു. ഇപ്പോള്‍ അഭിഷേക് ബച്ചന്‍ മാത്രമാണ് ചികിത്സയിലുള്ളത്.