ETV Bharat / sitara

സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡിന്‍റെ നില ഗുരുതരം

author img

By

Published : Apr 19, 2021, 7:09 PM IST

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ശ്രാവണ്‍ റാത്തോഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍.

സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് ആശുപത്രിയില്‍  സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ്  Shravan Rathod of Nadeem-Shravan composer duo hospitalised condition critical  Shravan Rathod hospitalised  Shravan Rathod hospitalised news
സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് ആശുപത്രിയില്‍, നില ഗുരുതരം

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് ആശുപത്രിയില്‍. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 'ശ്രാവൺ റാത്തോഡിന്‍റെ ജീവന്‍ വെന്‍റിലേറ്റർ പിന്തുണയിലാണ് നിലനിര്‍ത്തുന്നത്. നില ഗുരുതരമാണ്. ഹൃദയമിടിപ്പില്‍ വ്യത്യാസങ്ങളുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പരിചരണത്തിനായി ഫിസിഷ്യൻമാർ, കാർഡിയോളജിസ്റ്റുകൾ, പ്രമേഹരോഗ വിദഗ്ധൻ എന്നിവരടങ്ങിയ മെഡിക്കൽ ടീമിനെയുണ്ടാക്കി ആരോഗ്യസ്ഥിരി നിരീക്ഷിച്ച് വരികയാണ്...'അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറായ കൃതി ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also read: അവിശ്വസനീയം; റെക്കോഡ് നേട്ടം സ്വന്തമാക്കി അല്ലുവിന്‍റെ പുഷ്പ ടീസർ

'ശ്രാവൺ പ്രമേഹത്തിന് ചികിത്സ നടത്തി വരികയായിരുന്നു. കൊവിഡ് ബാധ മൂലം ശ്വാസകോശത്തില്‍ അണുബാധയുണ്ടായിട്ടുണ്ട്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർഥിക്കുക...' ശ്രാവണിന്‍റെ അടുത്ത സുഹൃത്തും ഗാനരചയിതാവുമായ സമീര്‍ പറഞ്ഞു.

തൊണ്ണൂറുകളില്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന പാട്ടുകള്‍ക്ക് ഈണം നല്‍കിയവരാണ് നദീം-ശ്രാവണ്‍ കൂട്ടുകെട്ട്. 1990ല്‍ റിലീസ് ചെയ്ത ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ശ്രദ്ധേയമാകുന്നത്. പിന്നീട് ഇരുവരുടെയും കരസ്പര്‍ശമേറ്റ ഒരുപിടി ഗാനങ്ങള്‍ പിറവികൊണ്ടു. 1991ല്‍ പുറത്തിറങ്ങിയ 'ദില്‍ഹേ കി മാന്‍താ നഹീന്‍' എന്ന ചിത്രവും അതിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നാലെ ഇറങ്ങിയ സാജന്‍, സഡക്, ദീവാന എന്നീ സിനിമകളിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.