മുംബൈ: ബോളിവുഡില്‍ സിനിമകൾ കുറയാനുള്ള കാരണം സംഗീത സാമ്രാട്ട് എ.ആർ റഹ്മാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്ക് എ.ആർ തന്നെ വിരാമമിട്ടിരിക്കുകയാണ്. തനിക്കെതിരെ ബോളിവുഡിൽ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നതായും ഇതിന് പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുവെന്നുമാണ് ഓസ്‌കർ ജേതാവായ സംഗീത സംവിധായകൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ, ബോളിവുഡിനെതിരെ ശേഖർ കപൂറും പ്രതികരിച്ചിരുന്നു. എന്നാൽ, പാഴായിപ്പോയ സമയം ഇനി തിരികെ ലഭിക്കില്ലെന്നും നമുക്ക് മുന്നോട്ട് പോവാമെന്നുമാണ് ശേഖര്‍ കപൂറിന്‍റെ ട്വീറ്റിന് എ.ആർ നല്‍കിയ മറുപടി. "നഷ്ടപ്പെട്ട പണം തിരികെ വരും, പ്രശസ്‌തിയും തിരികെ ലഭിക്കും, പക്ഷേ പാഴായിപ്പോയ നമ്മുടെ ജീവിതത്തിലെ പ്രധാന സമയം തിരിച്ചുവരില്ല. സമാധാനം! നമുക്ക് മുന്നോട്ട് പോകാം. നമുക്ക് ഇനിയും മഹത്തായ കാര്യങ്ങൾ ചെയ്യാനുണ്ട്," റഹ്‌മാന്‍ ശേഖർ കപൂറിന്‍റെ ട്വീറ്റിനോട് പ്രതികരിച്ചു.
-
Lost Money comes back, fame comes back, but the wasted prime time of our lives will never come back. Peace! Lets move on. We have greater things to do😊 https://t.co/7oWnS4ATvB
— A.R.Rahman (@arrahman) July 26, 2020 " class="align-text-top noRightClick twitterSection" data="
">Lost Money comes back, fame comes back, but the wasted prime time of our lives will never come back. Peace! Lets move on. We have greater things to do😊 https://t.co/7oWnS4ATvB
— A.R.Rahman (@arrahman) July 26, 2020Lost Money comes back, fame comes back, but the wasted prime time of our lives will never come back. Peace! Lets move on. We have greater things to do😊 https://t.co/7oWnS4ATvB
— A.R.Rahman (@arrahman) July 26, 2020
എ.ആർ റഹ്‌മാന് ഓസ്‌കർ ലഭിച്ചത് ബോളിവുഡിന് മരണതുല്യമായ അനുഭവമായിരുന്നുവെന്നും ഹിന്ദി സിനിമാലോകത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് റഹ്‌മാന്‍റെ കഴിവ് എന്നതാണ് അവാർഡ് നേട്ടത്തിലൂടെ സൂചിപ്പിക്കുന്നതെന്നുമാണ് സംവിധായകൻ ശേഖര്‍ കപൂര്‍ പറഞ്ഞത്.
-
You know what your problem is @arrahman ? You went and got #Oscars . An Oscar is the kiss of death in Bollywood. It proves you have more talent than Bollywood can handle .. pic.twitter.com/V148vJccss
— Shekhar Kapur (@shekharkapur) July 26, 2020 " class="align-text-top noRightClick twitterSection" data="
">You know what your problem is @arrahman ? You went and got #Oscars . An Oscar is the kiss of death in Bollywood. It proves you have more talent than Bollywood can handle .. pic.twitter.com/V148vJccss
— Shekhar Kapur (@shekharkapur) July 26, 2020You know what your problem is @arrahman ? You went and got #Oscars . An Oscar is the kiss of death in Bollywood. It proves you have more talent than Bollywood can handle .. pic.twitter.com/V148vJccss
— Shekhar Kapur (@shekharkapur) July 26, 2020
"നിങ്ങളുടെ പ്രശ്നം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ റഹ്‌മാന്‍? നിങ്ങള്‍ക്ക് ഓസ്‌കര്‍ ലഭിച്ചു. ബോളിവുഡിന് അത് അന്ത്യ ചുംബനമായിരുന്നു. ബോളിവുഡിന് താങ്ങാനാവുന്നതിനേക്കാൾ കൂടുതല്‍ കഴിവുകള്‍ നിങ്ങള്‍ക്കുണ്ടെന്ന് ഇത് തെളിയിക്കുന്നു," എന്നായിരുന്നു ശേഖര്‍ കപൂറിന്‍റെ ട്വീറ്റ്.
-
All my post r not seen in my timeline, posting it here again so that it’s not wrongly interpreted.Oscar curse is over, We moved on.I’m also not liking the direction in which the whole nepotism discussion is going. So peace! I’m not blaming anybody fr nt taking me in their films🙏 pic.twitter.com/ldpzSNUlsP
— resul pookutty (@resulp) July 27, 2020 " class="align-text-top noRightClick twitterSection" data="
">All my post r not seen in my timeline, posting it here again so that it’s not wrongly interpreted.Oscar curse is over, We moved on.I’m also not liking the direction in which the whole nepotism discussion is going. So peace! I’m not blaming anybody fr nt taking me in their films🙏 pic.twitter.com/ldpzSNUlsP
— resul pookutty (@resulp) July 27, 2020All my post r not seen in my timeline, posting it here again so that it’s not wrongly interpreted.Oscar curse is over, We moved on.I’m also not liking the direction in which the whole nepotism discussion is going. So peace! I’m not blaming anybody fr nt taking me in their films🙏 pic.twitter.com/ldpzSNUlsP
— resul pookutty (@resulp) July 27, 2020
ഇതിനെ തുടർന്ന് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയും ബോളിവുഡിലെ ഗ്രൂപ്പിസത്തിൽ പ്രതികരിച്ചിരുന്നു. തന്നെയും ഇത്തരത്തിൽ ഹിന്ദി ചലച്ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നതായും ലോകത്തിന്‍റെ നെറുകയിൽ പ്രശംസ നേടി നിൽക്കുമ്പോൾ ആളുകൾ നിരസിക്കുന്നത് താൻ ആസ്വദിച്ചിരുന്നുവെന്നും റസൂൽ പൂക്കുട്ടി അറിയിച്ചു. എന്നാൽ, സ്വജനപക്ഷപാതത്തിനെതിരെയും തന്നെ അവരുടെ സിനിമയിലേക്ക് തെരഞ്ഞെടുക്കാത്ത കാരണങ്ങളെയും താൻ പഴിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഹ്‌മാൻ പറഞ്ഞ പോലെ സമാധാനത്തിനെ പിന്തുടരുകയാണെന്ന് കൂടി സൂചിപ്പിച്ചാണ് റസൂൽ പൂക്കുട്ടി തന്‍റെ ട്വീറ്റ് അവസാനിപ്പിച്ചത്.