ETV Bharat / sitara

കിങ് ഖാന്‍റെ യാത്രകള്‍ ഇനി ഹ്യുണ്ടായി ക്രെറ്റയില്‍ - ഹ്യുണ്ടായി ക്രെറ്റ

9.99 ലക്ഷം മുതൽ 17.2 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ക്രെറ്റയുടെ എക്‌സ്ഷോറൂം വില. നടന്‍ ഷാരൂഖാന് വാഹനത്തിന്‍റെ താക്കോല്‍ കൈമാറുന്നതിന്‍റെ ചിത്രങ്ങള്‍ ഹ്യുണ്ടായി ഇന്ത്യ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്

shahrukh khan's latest ride is the all new hyundai creta  കിങ് ഖാന്‍റെ യാത്രകള്‍ ഇനി ഹ്യുണ്ടായി ക്രെറ്റയില്‍  ഷാരൂഖ് ഖാന്‍ വാഹനം  ഷാരൂഖ് ഖാന്‍ ലേറ്റസ്റ്റ് ന്യൂസ്  hyundai creta  ഹ്യുണ്ടായി ഇന്ത്യ  ഹ്യുണ്ടായി ക്രെറ്റ  shahrukh khan's latest vehicle
കിങ് ഖാന്‍റെ യാത്രകള്‍ ഇനി ഹ്യുണ്ടായി ക്രെറ്റയില്‍
author img

By

Published : Mar 18, 2020, 5:41 PM IST

വാഹനപ്രേമികളുടെ മനോഹരമായ സവാരികള്‍ക്ക് ഒപ്പം കൂട്ടാന്‍ അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ വിപണിയിൽ എത്തിരിക്കുകയാണ് ക്രെറ്റയുടെ രണ്ടാം തലമുറ. പുതിയ മോഡല്‍ ആദ്യം സ്വന്തമാക്കിയതാകട്ടെ ബോളിവുഡിന്‍റെ കിങ് ഖാന്‍ ഷാരൂഖും. ഫെബ്രുവരിയിൽ നടന്ന ന്യൂഡല്‍ഹി ഓ​ട്ടോ എക്​സ്​പോയിൽ ഷാരൂഖ്​ തന്നെയാണ് വാഹനം അനാവരണം ചെയ്‌തതും.

9.99 ലക്ഷം മുതൽ 17.2 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്ഷോറൂം വില. കറുപ്പ്​ നിറത്തിലെ ഏറ്റവും ഉയർന്ന മോഡലായ​ ​ടർബോ പെട്രോൾ മോഡലാണ്​ ഷാരൂഖ് സ്വന്തമാക്കിയത്​. ഇക്കാര്യം ഹ്യുണ്ടായി ഇന്ത്യ അവരുടെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

  • The Ultimate SUV for The Ultimate Star!
    It was the Ultimate Star Shahrukh’s wish to get his Ultimate SUV on the first day of deliveries.
    We made it happen. Wishing @iamsrk Ultimate Drives in his #AllNewCRETA! pic.twitter.com/LaZnrRyLeB

    — Hyundai India (@HyundaiIndia) March 17, 2020 " class="align-text-top noRightClick twitterSection" data=" ">

സൂപ്പർ സ്ട്രക്‌ചർ മോണോകോക്ക് നിർമാണമാണ് ഈ മോഡലിന്‍റെ പ്രധാന പ്രത്യേകത. ഏകദേശം 5,400 കിലോഗ്രാം ഭാരം വഹിക്കാൻ പ്രാപ്‌തമാണ് പുതിയ എസ്‌യുവിയെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. പുതുക്കിയ ഫ്രണ്ട് റേഡിയേറ്റർ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് ക്രെറ്റയുടെ മറ്റ് പ്രത്യേകതകളില്‍ ചിലത്. പുതിയ ക്രേറ്റക്കായി 14000 ഓർഡറുകൾ ലഭിച്ചുവെന്നാണ് ഹ്യുണ്ടായിഅവകാശപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.