2018ല്‍ പുറത്തിറങ്ങിയ ആനന്ദ്.എല്‍.റോയ് ചിത്രം സീറോയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയുടെ കിങ് ഖാന്‍ ഷാരൂഖ് സിനിമകളില്‍ നിന്നെല്ലാം ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. ഇനി എന്ന് അടുത്ത ചിത്രം വരുമെന്ന് ഏറെ നാളുകളായി ആരാധകര്‍ ഷാരൂഖിനോട് ചോദിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ മൂന്ന് സംവിധായകരുടെ പേരുകള്‍ ഷാരൂഖിന്‍റെ ഭാവി പ്രോജക്ടുകളുടെ നിരയില്‍ കേട്ടിരുന്നു. രാജ്‍കുമാര്‍ ഹിറാനി, തമിഴ് സംവിധായകന്‍ അറ്റ്ലി, മലയാളത്തിന്‍റെ സ്വന്തം ആഷിക് അബു എന്നിവരുടെ പേരുകളാണ് പല സമയത്തായി ചര്‍ച്ചയായത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഷാരൂഖിന്‍റെ ഇനി വരുന്ന ചിത്രം അറ്റ്ലിക്കൊപ്പമായിരിക്കുമെന്നാണ്. സിനിമയില്‍ ഒരു റോ ഏജന്‍റിന്‍റെ വേഷത്തിലാണ് ഷാരൂഖ് എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. അടുത്തിടെ അറ്റ്ലി ഷാരൂഖിനെ സന്ദര്‍ശിച്ചിരുന്നു. കൊവിഡ് ഭീതി നീങ്ങുന്നത് അനുസരിച്ച് 2021 ആദ്യപകുതിയില്‍ ഈ സിനിമയുടെ ചിത്രീകരണം നടത്താനാണ് നിര്‍മാതാക്കളുടെ പദ്ധതിയെന്നാണ് വിവരം. വിജയ് ചിത്രം ബിഗില്‍ ആണ് ആറ്റ്ലിയുടെ സംവിധാനത്തിലെത്തിയ അവസാന സിനിമ.
വരാനിരിക്കുന്ന അറ്റ്ലി ചിത്രത്തില്‍ കിങ് ഖാന്‍ റോ ഏജന്‍റ്? - atlee kumar
2018ല്‍ പുറത്തിറങ്ങിയ ആനന്ദ്.എല്‍.റോയ് ചിത്രം സീറോയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയുടെ കിങ് ഖാന്‍ ഷാരൂഖ് സിനിമകളില്‍ നിന്നെല്ലാം ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്
![വരാനിരിക്കുന്ന അറ്റ്ലി ചിത്രത്തില്‍ കിങ് ഖാന്‍ റോ ഏജന്‍റ്? അറ്റ്ലി ചിത്രത്തില്‍ കിങ് ഖാന്‍ റോ ഏജന്‍റ്? shahrukh khan play a raw agent in atlee kumar's next movie atlee kumar's next movie shahrukh khan play a raw agent atlee kumar ആനന്ദ്.എല്‍.റോയ് ചിത്രം സീറോ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8605471-701-8605471-1598701226087.jpg?imwidth=3840)