ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, മൊഹബത്തേൻ, വീർ സാര, രബ് നേ ബനാ ദി ജോഡി, ജബ് തക് ഹേ ജാൻ തുടങ്ങി ബോളിവുഡിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച യഷ് രാജ് ഫിലിംസും ഷാരൂഖ് ഖാനും നീണ്ട ഇടവേളക്ക് ശേഷം പത്താനിലൂടെ ഒന്നിക്കുകയാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ ഈ വർഷം പുറത്തിറങ്ങുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സിനിമ അടുത്ത വർഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
-
#BreakingNews... #Pathan - which marks #SRK’s return to the big screen after a hiatus - will release in 2022... Not 2021... #SRK collaborates with leading production house #YRF after a long gap. pic.twitter.com/UdqTsdAoBp
— taran adarsh (@taran_adarsh) February 21, 2021 " class="align-text-top noRightClick twitterSection" data="
">#BreakingNews... #Pathan - which marks #SRK’s return to the big screen after a hiatus - will release in 2022... Not 2021... #SRK collaborates with leading production house #YRF after a long gap. pic.twitter.com/UdqTsdAoBp
— taran adarsh (@taran_adarsh) February 21, 2021#BreakingNews... #Pathan - which marks #SRK’s return to the big screen after a hiatus - will release in 2022... Not 2021... #SRK collaborates with leading production house #YRF after a long gap. pic.twitter.com/UdqTsdAoBp
— taran adarsh (@taran_adarsh) February 21, 2021
കഴിഞ്ഞ വർഷം ഷാരൂഖ് ഖാന്‍റെ സിനിമകളൊന്നും റിലീസിനെത്താതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. അതിനാൽ തന്നെ സൂപ്പർതാരത്തെ പത്താനിലൂടെ ബിഗ് സ്‌ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരുക്കുകയാണ് പ്രേക്ഷകർ.
കിംഗ് ഖാൻ ചിത്രത്തിൽ സൽമാൻ ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. ദീപിക- ഷാരൂഖ് ഖാൻ ജോഡിയിലൊരുങ്ങിയ ഓം ശാന്തി ഓം ചിത്രത്തിലെ ഗാനരംഗത്തിലാണ് ഏറ്റവുമൊടുവിൽ സൽമാൻ ഖാൻ അതിഥിതാരമായി പ്രത്യക്ഷപ്പെട്ടത്. 2017ലിറങ്ങിയ സൽമാൻ ഖാന്‍റെ ട്യൂബ്‌ലൈറ്റിൽ ഷാരൂഖ് ഖാൻ കാമിയോ റോളിലെത്തുകയും ചെയ്‌തു. ഇതിന് ശേഷം ബോളിവുഡ് ഖാന്‍മാരെ ഒരുമിച്ച് സ്‌ക്രീനിൽ കാണാനാവുന്നത് പത്താനിലൂടെയാണ്.
ജോൺ എബ്രഹാം, ദീപിക പദുകോൺ എന്നിവരാണ് പത്താനിലെ മറ്റ് പ്രധാന താരങ്ങൾ. അബുദാബിയിലും ബുർജ് ഖലീഫയിലുമായാണ് ബിഗ് ബജറ്റ് സിനിമ ചിത്രീകരിച്ചത്.