ഒമ്പത് സംവിധായകർ ഒരുക്കുന്ന ഒമ്പത് കഥകളുടെ ആന്തോളജി നവരസയിൽ വിജയ് സേതുപതിയും ഭാഗമാകുന്നുണ്ട്. മണി രത്നത്തിന്‍റെ നിർമാണത്തിൽ ഒരുക്കുന്ന നവരസയുടെ ചിത്രീകരണം പുരോഗമിക്കുമ്പോൾ മക്കൾ സെൽവൻ മറ്റൊരു വെബ് സീരീസിലും അഭിനയിക്കുന്നുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരമായ ഷാഹിദ് കപൂറിനും ദക്ഷിണേന്ത്യൻ സിനിമക്കും ഹിന്ദി സിനിമക്കും സുപരിചിതയായ മാളവിക മോഹനുമൊപ്പമാണ് താരത്തിന്‍റെ പുതിയ സീരീസ്.
- " class="align-text-top noRightClick twitterSection" data="
">
ദി ഫാമിലി മാൻ സംവിധായകരായ രാജ്, ഡികെ എന്നിവരാണ് വെബ് സീരീസ് ഒരുക്കുന്നത്. ഷാഹിദ് കപൂറിന്‍റെ ആദ്യ ഡിജിറ്റൽ റിലീസ് കൂടിയാണിത്. എന്നാൽ, ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രദർശനത്തിന് എത്തുന്ന സീരീസിന്‍റെ ടൈറ്റിൽ എന്താണെന്നത് വ്യക്തമാക്കിയിട്ടില്ല.
- " class="align-text-top noRightClick twitterSection" data="
">
അടുത്ത വര്‍ഷമായിരിക്കും ഇതിന്‍റെ ചിത്രീകരണം ആരംഭിക്കുക. ആക്ഷന്‍ ത്രില്ലറായ സീരീസിന്‍റെ ഷൂട്ടിങ് മുംബൈ, ഗോവ എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഷാഹിദും സേതുപതിയും വ്യത്യസ്‌ത ഗെറ്റപ്പിലൂടെ ആരാധകരെ ഞെട്ടിപ്പിക്കുമെന്നാണ് സൂചന.