ETV Bharat / sitara

കോപ്പിയടി വിവാദത്തിന് പിന്നാലെ 'ഹിസ് സ്റ്റോറി'യുടെ ട്രെയിലര്‍ പുറത്ത്

എക്താ കപൂറിന്‍റെ സ്ട്രീമിങ് സര്‍വീസായ ആള്‍ട്ട് ബാലാജിയാണ് 'ഹിസ് സ്റ്റോറി' ഒരുക്കിയിരിക്കുന്നത്.

His Story Official Trailer out now  His Story Official Trailer  His Story Trailer out now  Priya Mani Raj ALTBalaji His Story  ALTBalaji His Story  ഹിസ് സ്റ്റോറി ട്രെയിലര്‍  ഹിസ് സ്റ്റോറി വെബ് സീരിസ്  ഹിസ് സ്റ്റോറി വാര്‍ത്തകള്‍  പ്രിയാമണി വെബ് സീരിസ് ഹിസ് സ്റ്റോറി  കോപ്പിയടി വിവാദം
കോപ്പിയടി വിവാദത്തിന് പിന്നാലെ 'ഹിസ് സ്റ്റോറി'യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
author img

By

Published : Apr 11, 2021, 8:43 PM IST

ബോളിവുഡില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ വെബ്‌ സീരിസായ ഹിസ് സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സത്യദീപ് മിശ്ര, പ്രിയ മണി, മൃണാള്‍ ദത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സീരീസ് ഒരു കുടുംബം കടന്നുപോകുന്ന വിവിധ പ്രതിസന്ധികളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. എക്താ കപൂറിന്‍റെ സ്ട്രീമിങ് സര്‍വീസായ ആള്‍ട്ട് ബാലാജിയിലൂടെയാണ് 'ഹിസ് സ്റ്റോറി' പുറത്തുവരുന്നത്. രണ്ട് മിനിറ്റും 30 സെക്കന്‍റും ദൈര്‍ഘ്യമുള്ള ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കഴിഞ്ഞ ദിവസം സീരീസ് ഒരു പോസ്റ്റര്‍ കോപ്പിയടി വിവാദത്തില്‍ കുടുങ്ങിയിരുന്നു. പോസ്റ്റര്‍ ഡിസൈനിലെ സാമ്യത മോഷണമാണെന്നായിരുന്നു ആരോപണം. തന്‍റെ ലവ് എന്ന സിനിമക്ക് വേണ്ടി ഡിസൈന്‍ ചെയ്‌ത പോസ്റ്റര്‍ അതുപോലെ ആള്‍ട്ട് ബാലാജി അവരുടെ സീരീസിന് വേണ്ടി ഉപയോഗിച്ചതായി ആരോപിച്ച് രംഗത്തെത്തിയത് സുധാന്‍ഷും സാരിയയാണ്. ആരോപണം കടുത്തതോടെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും പോസ്റ്റര്‍ നീക്കം ചെയ്യുന്നതായി കമ്പനി അറിയിച്ചു.

പോസ്റ്ററിലെ വിചിത്രമായ സാമ്യതയും സമാനതയും കേവലം യാദൃശ്ചികമാണെന്ന് എഴുതിത്തള്ളാന്‍ കഴിയില്ലെന്നും ഇത് തങ്ങളുടെ ഡിസൈനിങ് ടീമിന്‍റെ ഭാഗത്ത് നിന്നുള്ളതാണെന്നും ക്ഷമ ചോദിക്കുന്നതായും ആള്‍ട്ട് ബാലാജി അറിയിച്ചു. സീരീസ് ഏപ്രില്‍ 25ന് സ്ട്രീം ചെയ്‌ത് തുടങ്ങും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.