ബോളിവുഡ് നടിയും മോഡലുമായ സനാ ഖാന്‍ അഭിനയവും മോഡലിങും എല്ലാം നിര്‍ത്തി കുടുംബിനിയായി ജീവിക്കുകയാണിപ്പോള്‍. മാസങ്ങള്‍ക്ക് മുമ്പാണ് സിനിമയുടെ ഗ്ലാമര്‍ ലോകം താന്‍ ഉപേക്ഷിക്കുകയാണെന്ന് സനാ ഖാന്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. മരണശേഷമുള്ള നല്ല ജീവിതത്തിന് വേണ്ടിയുള്ളതാണ് ഇഹലോക വാസമെന്ന് തിരിച്ചറിഞ്ഞുവെന്നും അതിന് ഏറ്റവും നല്ല മാര്‍ഗം സൃഷ്ടാവിനെ അറിയുകയെന്നതാണെന്നും അന്ന് സനാ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സിനിമ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് നാളുകള്‍ക്ക് ശേഷം ഗുജറാത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്‌തി അനസ് സെയിദുമായി സനയുടെ വിവാഹം നടക്കുകയും ചെയ്‌തു. സന ഇപ്പോള്‍ പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആയിരിക്കുന്നത്. തന്‍റെ പൂര്‍വകാല ജീവിതത്തെ കുറിച്ച് വീഡിയോയും വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് സനാ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
'എന്നെക്കുറിച്ച് പലരും മോശം വീഡിയോകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. പക്ഷേ ഇത്രനാളും ഞാന്‍ ക്ഷമിച്ചു. പക്ഷേ ഇപ്പോള്‍ ഒരാള്‍ എന്‍റെ മുന്‍കാല ജീവിതത്തെക്കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കി കുപ്രചരണങ്ങള്‍ നടത്തുന്നു. ഒരു വ്യക്തി മാനസാന്തരപ്പെട്ട് കഴിഞ്ഞാല്‍ അയാളുടെ പൂര്‍വകാലം ചികയുന്നത് പാപമാണെന്ന് അറിയില്ലേ...? എന്‍റെ ഹൃദയം തകര്‍ക്കപ്പെട്ടു. അയാളുടെ പേര് പറഞ്ഞ് അയാളെന്നോട് ചെയ്‌തത് തിരിച്ച് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇത് പൈശാചികമാണ്... പിന്തുണയ്ക്കാനാകില്ലെങ്കില്‍ നന്നായി പെരുമാറാന്‍... അല്ലെങ്കില്‍ നിശബ്ദനായിരിക്കാന്‍ ശ്രമിക്കൂ. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്‌ത് ആ വ്യക്തിയെ പഴയ കാര്യങ്ങളെ കുറിച്ച് ആലോചിപ്പിച്ച് കുറ്റബോധം കൊണ്ട് വിഷാദത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കരുത്. പലപ്പോഴും നമ്മള്‍ മാനസാന്തരപ്പെട്ട് മുന്നോട്ട് പോകും. പക്ഷേ എന്നെപ്പോലെ ചിലര്‍ പഴയ കാലത്തേക്ക് തിരിച്ച് പോയി പല കാര്യങ്ങളും മാറ്റാനായെങ്കില്‍ എന്ന് ചിന്തിക്കും....' സന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ഹല്ലാബോല്‍, ജെയ്‌ഹോ, വാജ തും ഹോ, ടോയ്‌ലറ്റ്: ഏക് പ്രേം കഥ തുടങ്ങിയവയാണ് സനയുടെ ബോളിവുഡ് ചിത്രങ്ങള്‍. ചിലമ്പാട്ടം, തമ്പിക്ക് ഇന്ത ഈര, മി.നൂക്കയ്യ, തലൈവന്‍ എന്നീ തമിഴ് സിനിമകളിലും സനാ അഭിനയിച്ചിട്ടുണ്ട്. സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ മലയാള സിനിമ 'ക്ലൈമാക്‌സി'ല്‍ നായിക സനാ ഖാനായിരുന്നു. അഞ്ച് ഭാഷകളിലായി 14 സിനിമകള്‍ ചെയ്‌തിട്ടുള്ള താരം 50 പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2012 ബിഗ്‌ബോസ് ടെലിവിഷന്‍ ഷോയിലെ ഫൈനലിസ്റ്റായിരുന്നു.