ETV Bharat / sitara

അയാത്തിനെ ഉമ്മവെച്ചും താലോലിച്ചും സല്‍മാന്‍ ഖാന്‍

author img

By

Published : Mar 9, 2020, 12:21 PM IST

അയാത്തെന്ന് വിളിപേരുള്ള കുഞ്ഞ് മരുമകള്‍ക്കൊപ്പം കളിക്കുന്ന സല്‍മാന്‍ഖാന്‍റെ വീഡിയോയാണ് സഹോദരി അര്‍പിത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്

salman-khan-playing-with-little-niece-ayat-is-just-adorable  അയാത്തിനെ ഉമ്മവെച്ചും താലോലിച്ചും സല്‍മാന്‍ ഖാന്‍  സല്‍മാന്‍ ഖാന്‍  ബോളിവുഡിന്‍റെ ഭായി ജാനായ സല്‍മാന്‍ഖാന്‍  salman-khan  khan-playing-with-little-niece-ayat-is-just-adorable
അയാത്തിനെ ഉമ്മവെച്ചും താലോലിച്ചും സല്‍മാന്‍ ഖാന്‍

കഴിഞ്ഞ പിറന്നാള്‍ ബോളിവുഡിന്‍റെ ഭായി ജാനായ സല്‍മാന്‍ഖാന് ഏറെ പ്രിയപ്പെട്ടതായിരുന്നു. കാരണം അത്ര മനോഹരമായ ഒരു സമ്മാനമാണ് സഹോദരി അര്‍പിത ഖാന്‍ സല്‍മാന് നല്‍കിയത്. സല്ലുഭായിയുടെ ജന്മദിനം പങ്കിടാന്‍ ഒരു മാലാഖക്കുട്ടിയെയാണ് അര്‍പിത നല്‍കിയത്. സല്‍മാന്‍ഖാന്‍റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 27നാണ് സഹോദരി അര്‍പിത ഖാനും ആയുഷ് ശര്‍മക്കും പെണ്‍കുഞ്ഞ് ജനിച്ചത്. അയാത്തെന്ന് വിളിപേരുള്ള കുഞ്ഞ് മരുമകള്‍ക്കൊപ്പം കളിക്കുന്ന സല്‍മാന്‍ഖാന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ സഹോദരി അര്‍പിത.

മൂന്ന് മാസം പ്രായമുള്ള അയാത്തിനെ ഉമ്മവെക്കുകയും താലോലിക്കുകയും ചെയ്യുന്ന സല്‍മാനെ വീഡിയോയില്‍ കാണാം. ഇരുവരുടെയും കളിചിരികള്‍ അടങ്ങിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 2014ലാണ് അര്‍പിതയും ആയുഷും തമ്മിലുള്ള വിവാഹം നടന്നത്. മൂന്ന് വയസുകാരനായ അഹില്‍ എന്നൊരു മകന്‍ കൂടിയുണ്ട് ഇവര്‍ക്ക്. 'ലവ്‌ യാത്രി' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ആയുഷ് ശര്‍മ തന്‍റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.