ETV Bharat / sitara

സാള്‍ട്ട്‌ ആൻഡ്‌ പെപ്പര്‍ ലുക്കില്‍ പരുക്കനായി സെയ്‌ഫ്‌ അലി ഖാന്‍ - Vikram Vedha cast and crew

Saif Ali Khan first look in Vikram Vedha: സെയ്‌ഫ്‌ അലി ഖാന്‍റെ വരാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിക്രം വേദ'

Saif Ali Khan first look in Vikram Vedha  പരുക്കനായി സെയ്‌ഫ്‌ അലി ഖാന്‍  സെയ്‌ഫ്‌ അലി ഖാന്‍റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍  Vikram Vedha character poster  Hrithik Roshan first look in Vikram Vedha  Vikram Vedha cast and crew  Vikram Vedha release
സാള്‍ട്ട്‌ ആൻഡ്‌ പെപ്പര്‍ ലുക്കില്‍ പരുക്കനായി സെയ്‌ഫ്‌ അലി ഖാന്‍...
author img

By

Published : Feb 24, 2022, 6:04 PM IST

Saif Ali Khan first look in Vikram Vedha: സെയ്‌ഫ്‌ അലി ഖാന്‍റെ വരാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിക്രം വേദ'. ചിത്രത്തിലെ, സെയ്‌ഫ്‌ അലി ഖാന്‍റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. പൊലീസുകാരന്‍റെ വേഷമാണ് ചിത്രത്തില്‍ നടന്. ജീന്‍സും ടീ ഷര്‍ട്ടും സണ്‍ ഗ്ലാസും അണിഞ്ഞ്‌ സാള്‍ട്ട്‌ ആന്‍റ്‌ പെപ്പര്‍ ലുക്കിലാണ് താരം പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

Vikram Vedha character poster: പോസ്‌റ്ററില്‍ താരത്തിന് പരുക്കന്‍ മുഖഭാവമാണ്. വിക്രം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്‌. സെയ്‌ഫ്‌ അലി ഖാനും ഹൃത്വിക്‌ റോഷനും ട്രെയ്‌ഡ്‌ അനലിസ്‌റ്റ്‌ തരണ്‍ ആദര്‍ശും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ സെയ്‌ഫ്‌ അലി ഖാന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്‌.

Hrithik Roshan first look in Vikram Vedha: ഒരാഴ്‌ച മുമ്പ്‌ ഹൃത്വിക്‌ റോഷനും 'വിക്രം വേദ'യിലെ താരത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തുവിട്ടിരുന്നു. ഗാങ്‌സ്‌റ്റര്‍ ആയാണ് ഹൃത്വിക്‌ റോഷന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. വേദ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ഹൃത്വിക്‌ അവതരിപ്പിക്കുന്നത്‌.

Also Read: കൂടുതല്‍ പരുക്കന്‍ ആയി അക്ഷയ്‌ കുമാര്‍ ; 'ബച്ചന്‍ പാണ്ഡേ'യിലെ ആദ്യ ഗാനം പുറത്ത്‌

Vikram Vedha cast and crew: രാധിക ആപ്‌തെയും സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്രമിന്‍റെ ഭാര്യയുടെ വേഷത്തിലാണ് ചിത്രത്തില്‍ രാധിക ആപ്‌തെ പ്രത്യക്ഷപ്പെടുന്നത്‌. ഷരിബ്‌ ഹാഷ്‌മി, രോഹിത്‌ സറഫ്‌ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പി.എസ്‌ വിനോദാണ് ഛായാഗ്രഹണം. റിച്ചാര്‍ഡ്‌ കെവിന്‍ ചിത്രസംയോജനവും നിര്‍വഹിക്കും.

Vikram Vedha release: 2017ല്‍ പുറത്തിറങ്ങിയ തമിഴ്‌ ഹിറ്റ്‌ ചിത്രം 'വിക്രം വേദ'യുടെ ഹിന്ദി റീമേക്കാണ്‌ 'വിക്രം വേദ'. പുഷ്‌കര്‍-ഗായത്രി ദമ്പതികളാണ് തമിഴ്‌ ചിത്രം 'വിക്രം വേദ'യുടെ തിരക്കഥയും സംവിധാനവും. പുഷ്‌കര്‍-ഗായത്രി ദമ്പതികള്‍ തന്നെയാണ് ഹിന്ദി റീമേക്കിന്‍റെയും സംവിധാനം.

വൈനോട്ട്‌ സ്‌റ്റുഡിയോ, റിലയന്‍സ്‌ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌, പ്ലാന്‍ സി സ്‌റ്റുഡിയോസ്‌ എന്നീ ബാനറുകളില്‍ എസ്‌ ശശികാന്ത്‌, ചക്രവര്‍ത്തി രാമചന്ദ്ര, ഭൂഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സെപ്‌റ്റംബര്‍ 30ന്‌ ചിത്രം തിയേറ്ററുകളിലെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.