എന്നു നിന്‍റെ മൊയ്‌തീൻ എന്ന പ്രണയകാവ്യത്തിന് ശേഷം ഇതിഹാസകഥയുമായാണ് ആര്‍.എസ് വിമൽ എത്തുന്നത്. മലയാളത്തിലും തമിഴിലും ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലുമായി പുറത്തിറക്കുന്ന സൂര്യപുത്ര മഹാവീര്‍ കര്‍ണയുടെ ലോഗോ ടീസർ പുറത്തിറങ്ങി. എന്നാൽ, കർണനാരെന്ന സസ്‌പെൻസ് പുറത്തുവിട്ടിട്ടില്ല.
-
The story of the Mahabharata has touched millions. Here's presenting #SuryaputraMahavirKarna- story of an unsung warrior from The Mahabharata! A dream come true for all of us at @poojafilms. Releasing in #Hindi #Tamil #Telugu #Kannada #Malayalam pic.twitter.com/L1KxW59haB
— Vashu Bhagnani (@vashubhagnani) February 23, 2021 " class="align-text-top noRightClick twitterSection" data="
">The story of the Mahabharata has touched millions. Here's presenting #SuryaputraMahavirKarna- story of an unsung warrior from The Mahabharata! A dream come true for all of us at @poojafilms. Releasing in #Hindi #Tamil #Telugu #Kannada #Malayalam pic.twitter.com/L1KxW59haB
— Vashu Bhagnani (@vashubhagnani) February 23, 2021The story of the Mahabharata has touched millions. Here's presenting #SuryaputraMahavirKarna- story of an unsung warrior from The Mahabharata! A dream come true for all of us at @poojafilms. Releasing in #Hindi #Tamil #Telugu #Kannada #Malayalam pic.twitter.com/L1KxW59haB
— Vashu Bhagnani (@vashubhagnani) February 23, 2021
ആർ.എസ് വിമലിന്‍റെ രണ്ടാമത്തെ സംവിധാന സംരഭം 300 കോടി ബജറ്റിലാണ് ഒരുക്കുന്നത്. മഹാഭാരത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ കർണനായി എത്തുന്നത് പൃഥ്വിരാജ് ആണെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ചിയാൻ വിക്രമായിരിക്കും നായകവേഷം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ വന്നത്. സുരേഷ് ഗോപിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുമെന്നും പറയുന്നുണ്ട്. 2018ലായിരുന്നു സൂര്യപുത്ര മഹാവീര്‍ കര്‍ണയുടെ പ്രഖ്യാപനമുണ്ടായത്.
ബോളിവുഡില്‍ നിന്നുളള പ്രമുഖ താരങ്ങളും ഹോളിവുഡിലെ നിരവധി സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്‍റെ ഭാഗമാകുമെന്നും സൂചനയുണ്ട്. സംവിധായകൻ തന്നെയാണ് ബഹുഭാഷാ ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കുമാർ വിശ്വാസാണ് ഗാനരചന. പൂജ എന്‍റർടെയ്‌ൻമെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.