ആലിയ ഭട്ട്, ജൂനിയർ എൻടിആർ, അജയ് ദേവ്‌ഗൺ ഒപ്പം രാം ചരണും. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അടുത്ത ചിത്രം. രാം ചരണിന് ജന്മദിനാശംസ അറിയിച്ചുകൊണ്ട് താരത്തിന്‍റെ കഥാപാത്രത്തെ ആർആർആർ ടീം പരിചയപ്പെടുത്തിയിരുന്നു. "ധൈര്യം, ബഹുമാനം, സമഗ്രത... അല്ലൂരി സീത രാമരാജുവിന്‍റെ വേഷം ചെയ്യുന്നതിൽ എനിക്ക് വലിയ അഭിമാനം," എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് രാം ചരൺ കുറിച്ചത്.
-
Just one word ... ASTONISHING
— Chiranjeevi Konidela (@KChiruTweets) March 26, 2021 " class="align-text-top noRightClick twitterSection" data="
#AlluriSitaRamaRaju #RRR
Will unveil my #Siddha tomorrow morning at 09.27 AM #Acharya https://t.co/YMA37tUs6X
">Just one word ... ASTONISHING
— Chiranjeevi Konidela (@KChiruTweets) March 26, 2021
#AlluriSitaRamaRaju #RRR
Will unveil my #Siddha tomorrow morning at 09.27 AM #Acharya https://t.co/YMA37tUs6XJust one word ... ASTONISHING
— Chiranjeevi Konidela (@KChiruTweets) March 26, 2021
#AlluriSitaRamaRaju #RRR
Will unveil my #Siddha tomorrow morning at 09.27 AM #Acharya https://t.co/YMA37tUs6X
ആർആർആറിലെ രാം ചരൺ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. കൂടാതെ, ചിത്രത്തിന്‍റെ സെറ്റിൽ നിന്ന് കഴിഞ്ഞ രാത്രി നടന്ന പിറന്നാൾ ആഘോഷത്തിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ആർആർആർ ടീം പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ രാജമൗലി, കെ.കെ സെന്തിൽ കുമാർ, നിർമാതാവ് ഡിവിവി ദനയ്യ തുടങ്ങി ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കുമൊപ്പം ഹൈദരാബാദ് ലൊക്കേഷനിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. കേക്ക് മുറിച്ചും ആകാശത്ത് പൂത്തിരിയുടെയും പടക്കത്തിന്‍റെയും ഘോഷങ്ങളോടെയുമായിരുന്നു ആർആർആർ ടീം രാം ചരണിന് സർപ്രൈസ് ഒരുക്കിയത്.
- " class="align-text-top noRightClick twitterSection" data="">
450 കോടി രൂപ ചെലവിലാണ് ആർആർആറിന്‍റെ നിർമാണം. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. പത്ത് ഭാഷകളിലായി 2021 ഒക്ടോബര്‍ 13ന് ആർആർആർ റിലീസിനെത്തും.