അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിന്‍റെ 69-ാം ജന്മദിനമാണിന്ന്. ഭാര്യയും നടിയുമായ നീതു കപൂർ ഋഷിയുടെ ഓർമചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു.
ഇതിഹാസ നടന് ആദരവായി അദ്ദേഹത്തിന്‍റെ അവസാനചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ശർമാജി നമ്‌കീൻ എന്ന സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിലെ താരത്തിന്‍റെ കാരക്‌ടർ പോസ്റ്ററാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്‌തിരിക്കുന്നത്.
More Read: ദി ഇന്‍റേൺ റീമേക്കിൽ ഋഷി കപൂറിന് പകരം അമിതാഭ് ബച്ചൻ
2020 ഏപ്രിൽ മൂന്നിനായിരുന്നു ബോളിവുഡ് റൊമാന്‍റിക് ഹീറോയുടെ അപ്രതീക്ഷിത വിയോഗം. നടന്‍റെ മരണത്തിന് ശേഷം ശർമാജി നമ്‌കീൻ എന്ന ചിത്രത്തിന്‍റെ ബാക്കി ഭാഗത്തിലേക്ക് പരേഷ് റാവൽ എത്തി. ഋഷി കപൂറിനോടുള്ള ആദരവും സ്‌നേഹവും അറിയിക്കുന്നതിനൊപ്പം, സിനിമ പൂർത്തിയാക്കാൻ ചിത്രത്തിന്‍റെ ഭാഗമായ പരേഷ് റാവലിനും ശർമാജി നമ്‌കീൻ ടീം നന്ദി രേഖപ്പെടുത്തി.
- " class="align-text-top noRightClick twitterSection" data="
">
More Read: ഋഷി കപൂറിന്‍റെ വേഷം പരേഷ് റാവൽ പൂർത്തിയാക്കും
നവാഗതനായ ഹിതേഷ് ഭാട്ടിയയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. 60 വയസുകാരന്‍റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം എക്‌സൽ എന്‍റർടെയ്‌ൻമെന്‍റിന്‍റെയും മാക്‌ഗഫിൻ പിക്‌ചേഴ്‌സിന്‍റെയും ബാനറിലാണ് നിർമിക്കുന്നത്.
ജൂഹി ചൗളയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ബോൽ രാധ ബോൽ, സാജൻ കാ ഖർ, രിഷ്‌ത ഹോ തോ ഐസാ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ജൂഹി ചൗളയും ഋഷി കപൂറും നീണ്ട ഇടവേളക്ക് ശേഷം സ്‌ക്രീനിൽ ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.