ETV Bharat / sitara

കൊവിഡ് ബാധിതര്‍ക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വരൂപിച്ച് രവീണ ടണ്ടന്‍ - Raveena Tandon films

മുന്നൂറോളം സിലിണ്ടറുകള്‍ ഇതിനോടകം നടി രവീണ ടണ്ടന്‍ സംഘടിപ്പിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചു. നേരത്തെ മുതല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു രവീണ.

Raveena Tandon arranges for 300 oxygen cylinder for Delhi  Raveena Tandon arranges for 300 oxygen cylinder  കൊവിഡ് ബാധിതര്‍ക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വരൂപിച്ച് നടി രവീണ ടണ്ടന്‍  നടി രവീണ ടണ്ടന്‍  നടി രവീണ ടണ്ടന്‍ വാര്‍ത്തകള്‍  നടി രവീണ ടണ്ടന്‍ സിനിമകള്‍  രവീണ ടണ്ടന്‍ കെജിഎഫ് ചാപ്റ്റര്‍ 2  Raveena Tandon covid 19  Raveena Tandon films  Raveena Tandon kgf
കൊവിഡ് ബാധിതര്‍ക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വരൂപിച്ച് നടി രവീണ ടണ്ടന്‍
author img

By

Published : May 3, 2021, 7:27 PM IST

ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ ചികിത്സയ്‌ക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വപൂരിച്ച് ബോളിവുഡ് നടി രവീണ ടണ്ടന്‍. മുന്നൂറോളം സിലിണ്ടറുകള്‍ ഇതിനോടകം താരം സംഘടിപ്പിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചു. നേരത്തെ മുതല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു രവീണ. നടിയുടെ സുഹൃദ് വലയത്തിലുള്ളവരും ബന്ധുക്കളുമാണ് താരത്തിന് ഒപ്പം ചേര്‍ന്ന് സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത്. തങ്ങളെ മെസേജ് വഴിയോ ട്വീറ്റ് വഴിയോ ആവശ്യങ്ങള്‍ അറിയിക്കുന്നവര്‍ എവിടെയുള്ളവരാണെങ്കിലും തങ്ങളാല്‍ കഴിയും വിധം പെട്ടന്ന് തന്നെ സഹായം എത്തിച്ച് നല്‍കുമെന്നും രവീണയും കൂട്ടരും അറിയിച്ചിട്ടുണ്ട്.

Also read: ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കമല്‍ഹാസനും ഖുശ്‌ബുവും

മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണ് താന്‍ ഇത്തരം പ്രവൃത്തികള്‍ നടത്തുന്നതെന്ന് രവീണ പറഞ്ഞു. ആശുപത്രികള്‍ വലിയ തുക രോഗികളില്‍ നിന്നും ഈടാക്കുന്നുണ്ട്. അതിനാല്‍ ആശുപത്രി വഴി അല്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ടെത്തിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്. വിതരണം ചെയ്യാനും മറ്റും തങ്ങളെ മറ്റ് എന്‍ജിഒകളും പൊലീസും സഹായിക്കുന്നുണ്ടെന്നും രവീണ കൂട്ടിച്ചേര്‍ത്തു. മാസ്ക് ധരിക്കുന്നതും വാക്സിനേഷൻ എടുക്കുന്നതിനും എല്ലാവരും ശ്രദ്ധിക്കണം. കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് ഗുണം ചെയ്യും. വാക്സിനുകൾ മാത്രമാണ് ഈ മാരകാവസ്ഥയിൽ നിന്ന് നമ്മളെ രക്ഷിക്കുകയെന്നും രവീണ പറഞ്ഞു.

അതേസമയം കന്നട നടന്‍ യഷ് കേന്ദ്രകഥാപാത്രമാകുന്ന കെജിഎഫ് ചാപ്റ്റര്‍ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രവീണ ടണ്ടന്‍റെ തെന്നിന്ത്യന്‍ സിനിമ. ബോളിവുഡ് നടിയായ രവീണ 20 വര്‍ഷത്തിന് ശേഷം ഒരു കന്നട ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് ചിത്രത്തില്‍ രവീണ ചെയ്യുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.