ബോളിവുഡ് ക്യൂട്ട് കപ്പിള്‍സ് ലിസ്റ്റില്‍ ഇടംപിടിച്ചവരാണ് രണ്‍വീര്‍ സിങ്-ദീപിക പദുകോണ്‍ ജോഡി. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സൂപ്പര്‍ താരജോഡിയുടെ വിവാഹം. ഇരുവരും സിനിമാവിശേഷങ്ങളും ദാമ്പത്യ ജീവിതത്തിലെ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ രണ്‍വീറിന്‍റെ ഇന്‍സ്റ്റഗ്രാം ചാറ്റിലെ ദീപികയുടെ കമന്‍റാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. 'ഹായ് ഡാഡി'എന്നാണ് ദീപിക കമന്‍റ് ചെയ്തത്. ഒപ്പം കുഞ്ഞിന്‍റെ മുഖമുള്ള ഇമോജിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ദീപികയുടെ കമന്‍റിന് രണ്‍വീര്‍ 'ഹായ് ബേബി' എന്ന് വിളിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്.
രണ്‍വീറിനെ ഡാഡി എന്ന് വിളിച്ചതിലൂടെ താന്‍ അമ്മയാകാന്‍ പോകുന്നുവെന്നതിന്‍റെ സൂചനകളാണോ ദീപിക നല്‍കിയത് എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. നടന്‍ അര്‍ജുന്‍ കപൂറും സമാനമായ രീതിയില്‍ ചില സൂചനകള്‍ കമന്‍റായി രണ്‍വീര്‍ സിങിന്‍റെ ചാറ്റിന് താഴെ എഴുതിയിട്ടുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിന് ശേഷം ദീപിക ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദീപികയുടെ കമന്‍റിന് പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍.