Ranveer Deepika steps in Beqaboo song : ശകുൻ ബത്ര സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ചിത്രം 'ഗെഹ്രൈയാന്‍' പ്രേക്ഷകര്‍ക്ക് മുമ്പിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നാളെയാണ് ചിത്രം റിലീസ് ചെയ്യുക. റിലീസിനോടടുക്കുമ്പോള്‍ വ്യത്യസ്‌തമാര്‍ന്ന പ്രൊമോഷൻ പരിപാടികളുമായി നീങ്ങുകയാണ് 'ഗെഹ്രൈയാന്‍' ടീം.
- " class="align-text-top noRightClick twitterSection" data="
">
Ranveer Singh Deepika Padukone: 'ഗെഹ്രൈയാന്‍' റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഭാര്യ ദീപിക പദുകോണിനെ സന്തോഷിപ്പിക്കാൻ രണ്‍വീര്‍ സിങ്ങും പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായിരിക്കുകയാണ്.
Gehraiyaan movie songs: അടുത്തിടെ ചിത്രത്തിലെ 'ബേഖബൂ' എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. 'ബേഖബൂ' ഗാനത്തില്‍ ആവേശം കൊള്ളുന്ന രണ്‍വീറിന്‍റെയും ദീപികയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. 'ബേഖബൂ' ഗാനത്തിന് കാറിലിരുന്ന് ആവേശം കൊള്ളുന്ന താരദമ്പതികളുടെ വീഡിയോ രണ്‍വീര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
'എല്ലാ കുട്ടികളും ഇത് ചെയ്യുന്നു!'. 'ബേഖബൂ', 'ഗെഹ്രൈയാന്‍' എന്നീ ഹാഷ്‌ടാഗുകളോട് കൂടിയാണ് രണ്‍വീര്‍ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. പോസ്‌റ്റിന് താഴെ ദീപിക നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. 'എന്‍റെ ഏറ്റവും വലിയ ചിയര്‍ ലീഡര്‍! ഐ ലവ് യൂ'-എന്നാണ് ദീപിക കമന്‍റ് ചെയ്‌തത്.
താരദമ്പതികളുടെ വീഡിയോ ആരാധകരും ഏറ്റെടുത്തു. പങ്കുവച്ച് നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. ഇതുവരെ രണ്ട് മില്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
അലീഷ, കരൺ, സെയിൻ, ടിയ എന്നീ യുവതീ-യുവാക്കളുടെ സങ്കീർണമായ മനുഷ്യബന്ധങ്ങൾ, പ്രണയം, സൗഹൃദങ്ങൾ, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങള്‍ എന്നിവ പറയുന്ന കഥയാണ് 'ഗെഹ്രൈയാന്‍'.
ദീപികയെ കൂടാതെ സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡെ, ധൈര്യ കർവ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നസീറുദ്ദീൻ ഷാ, രജത് കപൂർ എന്നിവരും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും.
Also Read: 'എന്‍റെ സ്വപ്‌നം പൂവണിഞ്ഞു'; ഭാവപകര്‍ച്ചകളോടെ തകര്‍ത്താടി ആലിയ