തെലങ്കാന: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷംഷേരയുടെ റിലീസ് തീയതി പുറത്ത്. രണ്‍ബീര്‍ കപൂര്‍, വാണി കപൂര്‍, സഞ്ജയ് ദത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജൂലൈ 22നാണ് റിലീസ് ചെയ്യുക.
- " class="align-text-top noRightClick twitterSection" data="">
Shamshera release date: ഇന്ത്യന്‍ സിനിമാ നിരൂപകനും ട്രെയ്‌ഡ് അനലിസ്‌റ്റുമായ തരണ്‍ ആദര്‍ശ് ആണ് ഷംഷേരയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. 2022 ജൂലൈ 22ന് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഷംഷേര റിലീസ് ചെയ്യുമെന്നാണ് തരണ്‍ ട്വീറ്റ് ചെയ്‌തത്.
-
RANBIR KAPOOR: 'SHAMSHERA' ON 22 JULY... #YRF locks the release date of #Shamshera: 22 July 2022... Stars #RanbirKapoor, #VaaniKapoor and #SanjayDutt... Directed by #KaranMalhotra... In #Hindi, #Tamil and #Telugu. #YRF50pic.twitter.com/BAZlPU8sHn
— taran adarsh (@taran_adarsh) February 11, 2022 " class="align-text-top noRightClick twitterSection" data="
">RANBIR KAPOOR: 'SHAMSHERA' ON 22 JULY... #YRF locks the release date of #Shamshera: 22 July 2022... Stars #RanbirKapoor, #VaaniKapoor and #SanjayDutt... Directed by #KaranMalhotra... In #Hindi, #Tamil and #Telugu. #YRF50pic.twitter.com/BAZlPU8sHn
— taran adarsh (@taran_adarsh) February 11, 2022RANBIR KAPOOR: 'SHAMSHERA' ON 22 JULY... #YRF locks the release date of #Shamshera: 22 July 2022... Stars #RanbirKapoor, #VaaniKapoor and #SanjayDutt... Directed by #KaranMalhotra... In #Hindi, #Tamil and #Telugu. #YRF50pic.twitter.com/BAZlPU8sHn
— taran adarsh (@taran_adarsh) February 11, 2022
Shamshera teaser: ഷംഷേരയുടെ ടീസര്‍ പുറത്തുവിട്ടുകൊണ്ട് റിലീസ് തീയതി പ്രഖ്യാപിക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. രണ്‍ബീര്‍ കപൂര്‍, സഞ്ജയ് ദത്ത്, വാണി കപൂർ എന്നിവർ ഷംഷേര ആരെന്ന് പ്രേക്ഷകർക്ക് മുമ്പില്‍ പരിചയപ്പെടുത്തി കൊണ്ടാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.
Ranbir Kapoor Shamshera: 1800കളുടെ പശ്ചാത്തലത്തില്‍ ദേശ സ്‌നേഹത്തിന്‍റെ ആങ്കിളിലാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷുകാരെ കീഴടക്കിയ ഒരു കൊള്ളക്കാരുടെ ഗോത്രത്തെ കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. പീരീഡ് ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് രണ്‍ബീറിന്‍റെ നായികയായെത്തുന്നത്. ഷംഷേരയില്‍ രൺബീറിന്‍റെ കഥാപാത്രത്തിന്‍റെ ശത്രുവായി സഞ്ജയ് ദത്ത് ആണ് പ്രത്യക്ഷപ്പെടുന്നത്.
Shamshera cast and crew: യാഷ് രാജ് ഫിലിം ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കരൺ മൽഹോത്ര സംവിധാനവും നിര്‍വഹിക്കും. 2018 ഡിസംബറിലാണ് ഷംഷേരയുടെ നിർമ്മാണം ആരംഭിച്ചത്. കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് പലകുറി മാറ്റിവയ്‌ക്കുകയായിരുന്നു. ഒടുവില്‍ ജൂലൈ 22നായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
Also Read: 'ഇതിനകം തന്നെ രൺബീർ കപൂറുമായി വിവാഹിതയായി'; വെളിപ്പെടുത്തലുമായി ആലിയ ഭട്ട്