Ranbir Kapoor Alia Bhatt to tie the knot : ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരാകുന്നു. ഇരുവരും 2022 ഏപ്രിലിൽ കല്യാണം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലിയ-രണ്‍ബീര്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായതായാണ് സൂചന. നാളേറെയായി ആലിയയുടെയും രൺബീറിന്‍റെയും വിവാഹ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട്. 2021 ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
രൺബീറും ആലിയയും തങ്ങളുടെ വിവാഹത്തിനായി ഒരുങ്ങുകയാണെന്നും കപൂർ, ഭട്ട് കുടുംബങ്ങളിൽ വിവാഹത്തിന്‍റെ പ്രാരംഭ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രൺബീർ-ആലിയ വിവാഹം രാജസ്ഥാനിലെ രൺതംബോറിൽ ആയിരിക്കുമെന്നും വിവരമുണ്ട്. ഇരുവർക്കും ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് രണ്‍തംബോര്‍. ഇരു താരങ്ങളും ഏറ്റവും കൂടുതൽ അവധിക്കാലം ചെലവഴിച്ചതും ഇവിടെയാണ്.
രൺബീറിന്‍റെ മുൻ കാമുകി കത്രീന കൈഫും തന്‍റെ വിവാഹ സ്ഥലമായി തിരഞ്ഞെടുത്തത് രാജസ്ഥാനിലെ രൺതംബോറാണ്. സവായ് മധോപൂരിലെ ഫോർട്ട് ബർവാരയിലെ സിക്‌സ് സെൻസസ് റിസോർട്ടിൽ വച്ചായിരുന്നു കത്രീനയും വിക്കി കൗശലും വിവാഹിതരായത്. അതേസമയം മുംബൈയില്‍ വച്ചാകും ആലിയയും രണ്‍ബീറും വിവാഹിതരാകുന്നതെന്നാണ് ആലിയയോടടുത്ത വൃത്തങ്ങള്‍ നേരത്തേ വെളിപ്പെടുത്തിയത്.
'ഇരുവരും അവരുടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരാകും. ഒരു ആഡംബര വിവാഹം നടത്താന്‍ ഇരു താരങ്ങളും ആഗ്രഹിക്കുന്നില്ല' - താരത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Alia Ranbir movie Brahmastra: ബ്രഹ്‌മാസ്‌ത്ര'യാണ് ആലിയയുടെയും രണ്‍ബീറിന്‍റെയും വരാനിരിക്കുന്ന ചിത്രം. ഇരുവരുടെയും വിവാഹം വൈകാനുള്ള കാരണങ്ങളിലൊന്നാണ് അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന 'ബ്രഹ്‌മാസ്‌ത്ര'. വിവാഹത്തിന് മുമ്പ് 'ബ്രഹ്‌മാസ്‌ത്ര' റിലീസ് ചെയ്യണമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പടെ രൺബീറും ആലിയയും ആഗ്രഹിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം 2022 സെപ്റ്റംബറിൽ റിലീസ് ചെയ്യും.
ആലിയയും രൺബീറും ആദ്യമായി സ്‌ക്രീൻ സ്പേസ് പങ്കിടുന്നതും 'ബ്രഹ്മാസ്‌ത്ര' എന്ന ചിത്രത്തിലൂടെയാണ്. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, ഡിംപിൾ കപാഡിയ, മൗനി റോയ് തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. സഞ്ജയ് ലീല ബൻസാലിയുടെ 'ഗംഗുഭായ് കത്യവാടി' ആണ് റിലീസിനൊരുങ്ങുന്ന ആലിയയുടെ ഏറ്റവും പുതിയ ചിത്രം.