നാടെങ്ങും രക്ഷാബന്ധന്‍ ആഷോഘമാക്കിയപ്പോള്‍ ബോളിവുഡ് നടി സണ്ണി ലിയോണും കുടുംബവും തങ്ങളുടെ വീട്ടിലും രക്ഷാബന്ധന്‍ ആഘോഷിച്ചു. ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ താരം തന്നെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മകളായ നിഷ കുഞ്ഞനുജന്‍മാരായ നോവയ്ക്കും അഷറിനും രാഖി ചാര്‍ത്തുന്നതും ചിത്രത്തിലുണ്ട്. സണ്ണി രക്ഷബന്ധന്‍ ചാര്‍ത്തിയത് പ്രശസ്‌ത വിജെയും സഹപ്രവര്‍ത്തകനുമായ റണ്‍വിജയ് സിംഗിനാണ്.
- " class="align-text-top noRightClick twitterSection" data="
">
ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിന്‍റെ രക്ഷാബന്ധന്‍ സഹോദരി, സണ്ണിയുടെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ജീതിയായിരുന്നു. സണ്ണി പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരും രംഗത്തെത്തി.