രാജ്കുമാർ റാവു, ജാൻവി കപൂർ മുഖ്യ താരങ്ങളാകുന്ന റൂഹി ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ഹാര്‍ദിക് മേഹ്‍ത സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം മാര്‍ച്ച് 11നാണ് റിലീസിനെത്തുന്നത്. ബോളിവുഡ് നടൻ വരുണ്‍ ശര്‍മയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
-
Dulhan ki tarah sajenge Theatres aur dulha le jaegi #Roohi! #MagicOfCinemaReturns; movie releases 11th March#JanhviKapoor @varunsharma90 #DineshVijan #MrighdeepSinghLamba #HardikMehta @SachinJigarLive #AmitabhBhattacharya @MaddockFilms @JioCinema @sonymusicindia pic.twitter.com/qRPEAdET4E
— Rajkummar Rao (@RajkummarRao) February 15, 2021 " class="align-text-top noRightClick twitterSection" data="
">Dulhan ki tarah sajenge Theatres aur dulha le jaegi #Roohi! #MagicOfCinemaReturns; movie releases 11th March#JanhviKapoor @varunsharma90 #DineshVijan #MrighdeepSinghLamba #HardikMehta @SachinJigarLive #AmitabhBhattacharya @MaddockFilms @JioCinema @sonymusicindia pic.twitter.com/qRPEAdET4E
— Rajkummar Rao (@RajkummarRao) February 15, 2021Dulhan ki tarah sajenge Theatres aur dulha le jaegi #Roohi! #MagicOfCinemaReturns; movie releases 11th March#JanhviKapoor @varunsharma90 #DineshVijan #MrighdeepSinghLamba #HardikMehta @SachinJigarLive #AmitabhBhattacharya @MaddockFilms @JioCinema @sonymusicindia pic.twitter.com/qRPEAdET4E
— Rajkummar Rao (@RajkummarRao) February 15, 2021
വിവാഹവസ്‌ത്രമണിഞ്ഞ് നിൽക്കുന്ന ജാൻവിയെയും ഇരുഭാഗത്തുമായി രണ്ട് വരന്മാരെയുമാണ് റിലീസ് പ്രഖ്യാപിച്ച് പുറത്തിറക്കിയ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. രാജ്കുമാർ റാവുവും വരുൺ ശർമയുമാണ് വരന്മാരുടെ വേഷത്തിലുള്ളത്.
ഹൊറർ കോമഡി ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമലേന്ദു ചൗധരിയാണ്. ദേവേന്ദ്ര മുര്‍ദേശ്വര്‍ ആണ് സിനിമയുടെ എഡിറ്റർ. റൂഹി അഫ്സാന എന്നായിരുന്നു ഹിന്ദി ചിത്രത്തിന്‍റെ ടൈറ്റിൽ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും പുതിയതായി പുറത്തുവിട്ട വീഡിയോയിൽ റൂഹി എന്ന് പേര് ചുരുക്കിയിട്ടുണ്ട്. ദിനേഷ് വിജനാണ് റൂഹി നിർമിക്കുന്നത്.