ETV Bharat / sitara

ആർആർആറിലെ അജയ് ദേവ്‌ഗൺ

author img

By

Published : Apr 2, 2021, 12:59 PM IST

ഇന്ന് അജയ് ദേവ്ഗണിന്‍റെ ജന്മദിനത്തിൽ താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രാജമൗലി ചിത്രം ആർആർആറിലെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തു.

ആർആർആർ അജയ് ദേവ്‌ഗൺ പുതിയ വാർത്ത  ആർആർആർ സിനിമ വാർത്ത  അജയ് ദേവ്‌ഗൺ ആലിയ ഭട്ട് വാർത്ത  അജയ് ദേവ്‌ഗൺ രാജമൗലി വാർത്ത  ajay devgn motion poster out news  ajay devgn rajamouli latest news  rajamouli rrr film alia bhatt ram charan news  rrr movie latest news
ആർആർആറിലെ അജയ് ദേവ്‌ഗൺ

രുധിരം രണം രൗദ്രം. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആർആർആർ ചിത്രത്തിലെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഇന്ന് അജയ് ദേവ്ഗണിന്‍റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് താരത്തിന്‍റെ ആർആർആർ ലുക്കാണ് മോഷൻ പോസ്റ്ററിൽ അവതരിപ്പിക്കുന്നത്.

പത്ത് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിൽ അജയ് ഗേവ്ഗണിനൊപ്പം ജൂനിയർ എൻടിആർ, ആലിയ ഭട്ട്, രാം ചരൺ എന്നിവരും മുഖ്യതാരങ്ങളാകുന്നു. ആലിയ ഭട്ടിന്‍റെ പിറന്നാളിന് പുറത്തിറങ്ങിയ നടിയുടെ സീത ലുക്കും രാം ചരണിന് ജന്മദിനാശംസ അറിയിച്ചുകൊണ്ട് പുറത്തുവിട്ട താരത്തിന്‍റെ ലുക്കും ഗംഭീര പ്രതികരണം നേടിയിരുന്നു. ഒലീവിയ മോറിസ്, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‍ജര്‍ ജോണ്‍സൺ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

  • " class="align-text-top noRightClick twitterSection" data="">

കെ.കെ സെന്തിൽ കുമാർ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് എം.എം. കീരവാണിയാണ്. വി. വിജയേന്ദ്ര പ്രസാദാണ് ബഹുഭാഷ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.

ഈ വർഷം ഒക്ടോബർ 13ന് റിലീസ് ചെയ്യുന്ന ആർആർആറിന്‍റെ വടക്കേ ഇന്ത്യയിലെ വിതരണാവകാശം പെൻമൂവിസ് സ്വന്തമാക്കിയിരുന്നു. വൻതുകക്ക് ചിത്രത്തിന്‍റെ ഡിജിറ്റല്‍, ഇലക്ട്രോണിക്സ്, സാറ്റലൈറ്റ് അവകാശങ്ങൾ ജയന്തിലാലിന്‍റെ പെൻമൂവീസിന് നൽകിയെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.