രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആറിന്‍റെ ചിത്രീകരണം പുനരാരംഭിച്ചു. തെലങ്കാനയിൽ ലോക്ക് ഡൗൺ പിൻവലിച്ചതോടെ തിങ്കളാഴ്‌ചയോടെ ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങി.
സിനിമാഷൂട്ട് ആരംഭിച്ചുവെന്ന് ആർആർആറിന്‍റെ ഹെയർസ്റ്റൈലിസ്റ്റ് ആലിം ഹക്കീം ട്വിറ്ററിലൂടെ അറിയിച്ചു. രാം ചരണിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിം ഹക്കീം ചിത്രീകരണവിശേഷം കുറിച്ചത്.
-
Today In Hyderabad, Lockdown 2.0 is lifted and the movies have resumed their shoots.. Starting my day with a Haircut for Superstar Ram Charan @AlwaysRamCharan for the Movie #RRR directed by everyone’s favourite @ssrajamouli Sir.@alwaysramcharan @AalimHakim pic.twitter.com/vYODyMNEFH
— Aalim Hakim (@AalimHakim) June 21, 2021 " class="align-text-top noRightClick twitterSection" data="
">Today In Hyderabad, Lockdown 2.0 is lifted and the movies have resumed their shoots.. Starting my day with a Haircut for Superstar Ram Charan @AlwaysRamCharan for the Movie #RRR directed by everyone’s favourite @ssrajamouli Sir.@alwaysramcharan @AalimHakim pic.twitter.com/vYODyMNEFH
— Aalim Hakim (@AalimHakim) June 21, 2021Today In Hyderabad, Lockdown 2.0 is lifted and the movies have resumed their shoots.. Starting my day with a Haircut for Superstar Ram Charan @AlwaysRamCharan for the Movie #RRR directed by everyone’s favourite @ssrajamouli Sir.@alwaysramcharan @AalimHakim pic.twitter.com/vYODyMNEFH
— Aalim Hakim (@AalimHakim) June 21, 2021
'ഇന്ന് ഹൈദരാബാദിൽ ലോക്ക് ഡൗൺ 2.0 പിൻവലിച്ചു. സിനിമകൾ വീണ്ടും ചിത്രീകരണം ആരംഭിച്ചു. സൂപ്പർസ്റ്റാർ രാംചരണിന്‍റെ ഹെയർകട്ടുമായി എന്‍റെ ദിവസവും തുടങ്ങി,' എന്നാണ് ട്വീറ്റ്.
Also Read: ആർആർആറിന് ശേഷം രാം ചരണിന്‍റെ നായികയായി വീണ്ടും ആലിയ ഭട്ട്?
രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ തിങ്കളാഴ്ച രാവിലെ ആർആർആറിന്‍റെ ഷൂട്ടിങ്ങിൽ ഭാഗമായതായാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റൊരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് നടി ആലിയ ഭട്ട് ജൂലൈയിൽ ആർആർആറിന്‍റെ എത്തും.
ഓഗസ്റ്റ് പകുതിയോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാം ചരണിനും ജൂനിയർ എൻടിആറിനും ആലിയ ഭട്ടിനും പുറമെ അജയ് ദേവ്‌ഗണും രാജമൗലി ചിത്രത്തിൽ മുഖ്യവേഷം ചെയ്യുന്നുണ്ട്.