ETV Bharat / sitara

പോസ്റ്റ് പ്രൊഡക്ഷൻ ജോലി പൂർത്തിയായെങ്കിലും രാജമൗലിയുടെ 'ആർആർആർ' ഒക്‌ടോബറിൽ എത്തില്ല - rajamouli rrr latest news

ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ റിലീസ് നീട്ടി. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാംചരൺ, ജൂനിയർ എൻ.ടി.ആർ, അജയ് ദേവ്ഗൺ, അലിയ ഭട്ട് എന്നിവരാണ് പ്രധാന താരങ്ങൾ.

ആർആർആർ പുതിയ വാർത്ത  ഒക്‌ടോബർ ആർആർആർ പുതിയ വാർത്ത  ഒക്‌ടോബർ റിലീസ് രാജമൗലി വാർത്ത  പോസ്റ്റ് പ്രൊഡക്ഷൻ ജോലി ആർആർആർ വാർത്ത  രാം ചരൺ ജൂനിയർ എൻടിആർ സിനിമ വാർത്ത  rajamouli rrr movie release news  rajamouli rrr october news  october 13 rrr news  rajamouli rrr latest news  ram charan jnr ntr rrr latest news
ആർആർആർ
author img

By

Published : Sep 11, 2021, 2:11 PM IST

ഇന്ത്യയൊട്ടാകെ സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആർആർആർ' സിനിമയുടെ റിലീസ് വീണ്ടും നീട്ടി. രാംചരൺ, ജൂനിയർ എൻ.ടി.ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ഒലിവിയ മോറിസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഒക്‌ടോബർ 13ന് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, ലോകത്ത് പലയിടങ്ങളിലും തിയേറ്ററുകളുടെ പ്രവർത്തനം പുനഃരാരംഭിക്കാത്തതിനാൽ സിനിമയുടെ റിലീസ് നീട്ടിവക്കേണ്ടി വന്നുവെന്ന് നിർമാതാക്കൾ അറിയിച്ചു.

ഒക്‌ടോബർ റിലീസ് നീട്ടുന്നു, പുതുക്കിയ തിയതി ഇപ്പോൾ പറയാനാവില്ലെന്നും ആർആർആർ ടീം

ഒക്‌ടോബറിൽ പ്രദർശിപ്പിക്കാനായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഭൂരിഭാഗവും പൂർത്തിയാക്കിയിരുന്നു. എന്നാൽ, തിയേറ്ററുകൾ അനിശ്ചിതമായി പൂട്ടിയിട്ടിരിക്കുന്ന സാഹചര്യത്തിൽ റിലീസ് നീട്ടിവക്കുകയാണെന്നും, പുതുക്കിയ തിയതി പ്രഖ്യാപിക്കാൻ ഇപ്പോൾ സാധിക്കുന്നില്ലെന്നും ആർആർആർ ടീം വ്യക്തമാക്കി. ലോകത്താകമനമായി സിനിമാവിപണികൾ പ്രവർത്തസജ്ജമാകുമ്പോൾ ഒട്ടും താമസിയാതെ ആർആർആർ റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ ട്വീറ്റിലൂടെ വിശദമാക്കി.

  • Post production nearly done to have #RRRMovie ready by October’21.
    But as known to many, we are postponing the release but cannot announce a new date with theatres indefinitely closed.
    We will release at the earliest possible date when the world cinema markets are up and running.

    — RRR Movie (@RRRMovie) September 11, 2021 " class="align-text-top noRightClick twitterSection" data=" ">

More Read: വിജയ് യേശുദാസും അനിരുദ്ധും കീരവാണിയും ; ബ്രഹ്മാണ്ഡ ചിത്രത്തിലെ 'സൗഹൃദ ഗാനം' പുറത്ത്

'രൗദ്രം രണം രുധിരം' എന്നാണ് ആർആർആറിന്‍റെ പൂർണമായ പേര്. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ധീര യോദ്ധാക്കൾ ചരിത്രത്തിൽ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. ഇവർ നേരിട്ട് കണ്ട ശേഷമുള്ള സാങ്കൽപ്പിക കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

അല്ലൂരി സീതാരാമരാജു എന്ന പൊലീസ് ഓഫിസറായി രാംചരണും, കോമരം ഭീമായി ജൂനിയർ എൻടിആറും വേഷമിടുന്നു. രാജമൗലിയുടെ അച്ഛനും പ്രശസ്‌ത തിരക്കഥാകൃത്തുമായ വി. വിജയേന്ദ്രപ്രസാദ് ആണ് തിരക്കഥാകൃത്ത്. കെ.കെ സെന്തില്‍കുമാറാണ് ബഹുഭാഷാ ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. എം.എം കീരവാണി ആർആർആറിന്‍റെ സംഗീതം ഒരുക്കുന്നു. പത്ത് ഭാഷകളിലായി റിലീസിനെത്തിക്കുന്ന ചിത്രം 450 കോടി മുതൽമുടക്കിൽ ഡി.വി.വി ധനയ്യ നിർമിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.