ETV Bharat / sitara

'ഭൂതകാലത്തിലൂടെ എന്നെ നിർവചിക്കേണ്ട' : പുത്തൻ തുടക്കത്തിന് ശിൽപ ഷെട്ടി - രാജ്‌ കുന്ദ്ര അറസ്റ്റ് വാർത്ത

ഭൂതകാലത്തെ മാറ്റാനാകില്ല,പുതുതായി ഇനി വീണ്ടും തുടങ്ങാമെന്ന് ശിൽപ ഷെട്ടി

raj kundra divorce shilpa shetty news latest  shilpa shetty new beginning news  shilpa shetty latest malayalam news  pornography raj kundra news update  raj kundra arrest news  shilpa shetty new endings news  ശിൽപ ഷെട്ടി വാർത്ത  രാജ് കുന്ദ്ര ശിൽപ ഷെട്ടി വാർത്ത  നീലച്ചിത്ര നിർമാണം രാജ്‌ കുന്ദ്ര വാർത്ത  രാജ്‌ കുന്ദ്ര അറസ്റ്റ് വാർത്ത  വിവാഹമോചനം രാജ്‌ കുന്ദ്ര ശിൽപ ഷെട്ടി വാർത്ത
ശിൽപ ഷെട്ടി
author img

By

Published : Sep 18, 2021, 4:41 PM IST

നീലച്ചിത്ര നിർമാണക്കേസിൽ രാജ്‌ കുന്ദ്രയുടെ അറസ്റ്റിനെ തുടർന്ന് ശിൽപ ഷെട്ടിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, മുംബൈ ക്രൈം ബ്രാഞ്ച് സമർപ്പിച്ച 1500 പേജടങ്ങുന്ന അനുബന്ധകുറ്റപത്രത്തിൽ ശിൽപ ഷെട്ടി രാജ് കുന്ദ്രക്കെതിരെ സാക്ഷിമൊഴി നൽകിയതായി പറയപ്പെടുന്നു.

ഇതിന് പിന്നാലെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റ് കൂടി ചേർത്തുവായിക്കുമ്പോൾ രാജ് കുന്ദ്രയുമായുള്ള എല്ലാ ബന്ധവും ബോളിവുഡ് താരം ഉപേക്ഷിക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഭൂതകാലത്തെ മാറ്റനാകില്ല, പുതുതായി ഇനി വീണ്ടും തുടങ്ങാമെന്നാണ് ശിൽപ പുതിയ പോസ്റ്റിൽ വിവരിക്കുന്നത്. മികച്ച തീരുമാനങ്ങളിലൂടെയും പഴയ തെറ്റുകളെ അവഗണിച്ചും തങ്ങളുടെ മനസാക്ഷിയെ വീണ്ടും പുനരുജ്ജീവിപ്പിക്കാമെന്നാണ് ശിൽപ ഷെട്ടി പറയുന്നത്.

raj kundra divorce shilpa shetty news latest  shilpa shetty new beginning news  shilpa shetty latest malayalam news  pornography raj kundra news update  raj kundra arrest news  shilpa shetty new endings news  ശിൽപ ഷെട്ടി വാർത്ത  രാജ് കുന്ദ്ര ശിൽപ ഷെട്ടി വാർത്ത  നീലച്ചിത്ര നിർമാണം രാജ്‌ കുന്ദ്ര വാർത്ത  രാജ്‌ കുന്ദ്ര അറസ്റ്റ് വാർത്ത  വിവാഹമോചനം രാജ്‌ കുന്ദ്ര ശിൽപ ഷെട്ടി വാർത്ത
ശിൽപ ഷെട്ടിയുടെ പോസ്റ്റ്

പുതിയ അവസാനത്തിന് പുത്തൻ തുടക്കം....ശിൽപ ഷെട്ടി

'ആർക്കും തിരികെ പോയി ഒരു പുതിയ ആരംഭം ഉണ്ടാക്കാൻ കഴിയില്ല. എന്നാൽ, ഇപ്പോൾ മുതൽ എല്ലാം പുതുതായി തുടങ്ങി, ഒരു പുതിയ അവസാനം ഉണ്ടാക്കാനാകും.

നമ്മളെടുത്ത മോശം തീരുമാനങ്ങൾ, ചെയ്‌ത തെറ്റുകൾ, ഉപദ്രവിച്ച സുഹൃത്തുക്കൾ എന്നിവയൊക്കെ വിശകലനം ചെയ്യാൻ നമുക്ക് ധാരാളം സമയം ചിലവഴിക്കാനാകും. ഇതെല്ലാം നമ്മൾ മിടുക്കരും, കൂടുതൽ ദയയുള്ളവരും കൃപയുള്ളവരുമായാൽ മാത്രം.

നമുക്ക് ഭൂതകാലത്തെ മാറ്റാൻ കഴിയില്ല, അതിനി എത്രതവണ വിശകലനം ചെയ്‌താലും. പക്ഷേ മികച്ച തീരുമാനങ്ങൾ എടുത്തും, പഴയ തെറ്റുകൾ തിരുത്തിയും, ചുറ്റുമുള്ളവരോട് കൂടുതൽ നന്നായി പെരുമാറിയും പുതിയ വഴികളിലൂടെ മുന്നോട്ട് പോകാം.

More Read: ജോലിത്തിരക്കിലായിരുന്നു, കുന്ദ്ര എന്താണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു ; കൈയൊഴിഞ്ഞ് ശിൽപ ഷെട്ടി

സ്വയം പുനർനിർമിക്കാനോ പുനക്രമീകരണം നടത്താനോ നമുക്ക് എണ്ണമറ്റ അവസരങ്ങളുണ്ട്. ഞാൻ മുമ്പ് ചെയ്‌ത കാര്യങ്ങളാൽ എന്നെ നിർവചിക്കേണ്ടതില്ല. എന്‍റെ ഭാവിയെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ രൂപീകരിക്കാൻ എനിക്ക് സാധിക്കും,' എന്നാണ് ശിൽപ ഷെട്ടി കുറിച്ചത്.

രാജ് കുന്ദ്രയുടെ അറസ്റ്റ് താരത്തിന് മാനസിക സംഘർഷമുണ്ടാക്കിയെന്ന് മാത്രമല്ല, കുട്ടികളുടെ മാനസികാരോഗ്യത്തെയും അത് സാരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാൽ തന്നെ താരം വ്യവസായിയായ രാജ് കുന്ദ്രയുമായി വിവാഹബന്ധം വേർപെടുത്തുന്നുവെന്നും വിവരമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.