പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധമിരമ്പുകയാണ്. കലാ-സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഇതിനോടകം തന്നെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍, ഹലാല്‍ ലവ് സ്റ്റോറി അണിയറക്കാര്‍, സംവിധായകന്‍ അനുരാഗ് കശ്യപ് തുടങ്ങിയവര്‍.
ചിത്രീകരണം കഴിഞ്ഞ ഹലാൽ ലൗ സ്റ്റോറിയെന്ന സിനിമയുടെ പിന്നണി പ്രവർത്തകർ പോരാട്ട ഗാനമാലപിച്ചാണ് ഐക്യദാർഢ്യം അറിയിച്ചത്. മലപ്പുറം വാഴക്കാടായിരുന്നു പ്രതിഷേധം. സിനിമയുടെ സംവിധായകൻ സക്കറിയ മുഹമ്മദിന്റെ നേതൃത്വത്തിൽ മുഹ്സിൻ പരാരി, ആഷിക് അബു, ഷഹബാസ് അമൻ, ഗ്രേസ് ആന്‍റണി തുടങ്ങിയവർ പ്ലക്കാര്‍ഡുകളുമേന്തിയാണ് പൗരത്വ ഭേദഗതി നിയമത്തോട് പ്രതിഷേധം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചാണ് പ്രതിഷേധ ഗാനസദസ് ഒരുക്കിയത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പ്രതിഷേധക്കാര്‍ക്കുള്ള തന്‍റെ പിന്തുണയറിച്ചിരിക്കുന്നത്. ‘ഞങ്ങൾ സംയമനം ഉള്ള മതക്കാർ ആയതുകൊണ്ടാണ് നിങ്ങൾ ഒക്കെ ഇക്കാലമത്രയും, ഇപ്പോഴും ഇവിടെ ജീവിച്ച് പോകുന്നത്’ എന്ന അഭിപ്രായം ഉള്ളവരോട്-നിങ്ങളുടെ ധാരണ തെറ്റാണ്' ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ വന്നെന്നാണ് സംവിധായകന്‍ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിങിന്‍റെ ട്വീറ്റ് പരമാര്‍ശിച്ചുകൊണ്ടായിരുന്നു അനുരാഗിന്‍റെ ട്വീറ്റ്.
-
Emergency is here again.. https://t.co/IYEKErm78R
— Anurag Kashyap (@anuragkashyap72) December 19, 2019 " class="align-text-top noRightClick twitterSection" data="
">Emergency is here again.. https://t.co/IYEKErm78R
— Anurag Kashyap (@anuragkashyap72) December 19, 2019Emergency is here again.. https://t.co/IYEKErm78R
— Anurag Kashyap (@anuragkashyap72) December 19, 2019