മുംബൈ: 2016ലെ പത്മശ്രീ പുരസ്‌കാര ചടങ്ങും മറക്കാനാവാത്ത ഓർമകളും പങ്കുവെക്കുകയാണ് ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര. സൈനിക കുടുംബത്തിൽപെട്ട തനിക്ക് രാജ്യത്തിന്‍റെ നാലാമത്തെ പരമോന്നതി പുരസ്‌കാരം ലഭിച്ചത് വിലപിടിപ്പുള്ള ഓർമയാണെന്ന് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്നാൽ, അന്ന് താൻ ഏറ്റവും കൂടുതൽ മിസ് ചെയ്‌തത് തന്‍റെ അച്ഛനെയാണെന്നും താരം പറയുന്നു. പത്മശ്രീ പുരസ്‌കാര ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ഒപ്പം ഉൾപ്പെടുത്തിയാണ് ബോളിവുഡ് താരം വികാരാതീതമായ കുറിപ്പ് പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="
">
"എന്‍റെ നാനി (മുത്തശ്ശി), വലിയച്ഛൻ, എന്‍റെ അമ്മ, സഹോദരൻ, എന്‍റെ അമ്മായിമാർ അന്ന് എന്നോടൊപ്പം വന്നു. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ പങ്കെടുത്തതിൽ അവർ അതിയായി സന്തോഷിച്ചു. വലിയച്ഛൻ പുരസ്‌കാര ചടങ്ങിൽ യൂണിഫോമിൽ വന്ന് അഭിമാനത്തോടെ നിന്നത്, ഞങ്ങൾക്കെല്ലാവർക്കും അത് എത്ര വലിയ നിമിഷമാണെന്ന് എനിക്ക് ശരിക്കും ബോധ്യമായി. എന്നാൽ, അന്ന് ഞാൻ മിസ് ചെയ്‌ത ഒരേയൊരാൾ എന്‍റെ അച്ഛനാണ്… അദ്ദേഹം ശാരീരികമായി അവിടെ ഇല്ലാതിരുന്നെങ്കിലും, ഞാൻ എന്നോടൊപ്പം അച്ഛനേയും കൊണ്ടുപോയിരുന്നു. അദ്ദേഹം എന്‍റെ യാത്രയുടെ വലിയൊരു ഭാഗമാണ്," എന്ന ഹൃദയസ്പർശിയായ കുറിപ്പ് പ്രിയങ്കാ ചോപ്ര പങ്കുവെച്ചു.