Priyanka Chopra and Nick Jonas welcome baby via surrogacy: വാടക ഗര്‍ഭ ധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ച് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഈ സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദീകരിക്കുന്നതിനായി സ്വകാര്യത നല്‍കണമെന്നും ദമ്പതികള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Priyanka Nick baby: 'ഞങ്ങള്‍ വാടക ഗര്‍ഭത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദീകരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ സ്വകാര്യത നല്‍കണമെന്ന് ബഹുമാനപൂര്‍വം ആവശ്യപ്പെടുന്നു. വളരെ നന്ദി.' ഇപ്രകാരമാണ് നിക്കും പ്രിയങ്കയും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ കുറുപ്പ് പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി താരങ്ങള്‍ നിക്കിനെയും പ്രിയങ്കയെയും അഭിനന്ദിച്ച് രംഗത്തെത്തി. 'ഇത് അതിശയകരമാണ്! അഭിനന്ദനങ്ങള്‍'- ഹുമ ഖുറേഷി കുറിച്ചു. താര ദമ്പതികള്‍ക്ക് അഭിനന്ദം അറിയിച്ച് പൂജ ഹെഡ്‌ഗെ, ലാറാ ദത്ത തുടങ്ങിയവരും രംഗത്തെത്തി.
'വാനിറ്റി ഫെയറിന്' നൽകിയ അഭിമുഖത്തിൽ 39 കാരിയായ പ്രിയങ്ക ചോപ്ര തന്‍റെയും നിക്കിന്‍റെയും കുഞ്ഞുങ്ങളോടുള്ള ആഗ്രഹം സൂചിപ്പിച്ച് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് താര ദമ്പതികളുടെ ഈ പ്രഖ്യാപനം.
കുട്ടികള്‍ ഭാവിയെ കുറിച്ചുള്ള ഞങ്ങളുടെ ആഗ്രഹത്തിന്‍റെ വലിയ ഭാഗമാണെന്നും ദൈവത്തിന്‍റെ കൃപയാല്‍ അത് സംഭവിക്കുമ്പോള്‍ സംഭവിക്കുമെന്നും പ്രിയങ്ക മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
2018 ഡിസംബറിലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. ക്രിസ്‌ത്യന്‍, ഹിന്ദു മതാചാര പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. രാജസ്ഥാനിലെ ഉമൈദ് ഭവൻ പാലസിൽ വച്ചായിരുന്നു വിവാഹം.
Also Read: രാജമൗലിയുടെ ആർആർആർ മാർച്ച് 18ന് തിയേറ്ററുകളിലേക്ക്; പുതിയ റിലീസ് തീയതിയുമായി നിർമാതാക്കൾ