എറണാകുളം: മലയാളികള്‍ക്ക് പ്രിയപ്പെട്ട താരകുടുംബത്തിലെ അംഗമായ പ്രാര്‍ഥന ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാലിലൂടെയാണ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. ലാലേട്ടാ... എന്ന ഗാനം അതിമനോഹരമായി പ്രാര്‍ഥന ആലപിച്ചു. പ്രാര്‍ഥന ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സോളോ, കർവാൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ഹിന്ദി സീരിസായ തായിഷിലാണ് പ്രാര്‍ഥനയുടെ ഗാനമുള്ളത്. 'രേ ബാവ്രെ' എന്ന പാട്ടാണ് പ്രാര്‍ഥന പാടിയിട്ടുള്ളത്.
- " class="align-text-top noRightClick twitterSection" data="">
സീ5 സ്റ്റുഡിയോ നിര്‍മിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. പ്രാര്‍ഥനക്ക് അച്ഛന് ഇന്ദ്രജിത്തും കൊച്ചച്ഛന് പൃഥ്വിരാജും സോഷ്യല്‍മീഡിയകള്‍ വഴി ആശംസകള്‍ അറിയിച്ചിട്ടുണ്ട്. 'എന്ത് മനോഹരമായ പാട്ടാണ് പാത്തു' എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. ടിയാൻ, ഹെലൻ എന്നീ സിനിമകളിലും പ്രാർഥന പാടിയിട്ടുണ്ട്. സീ5 എന്ന ഒടിടി പ്ലാറ്റ്ഫോം വഴി ഒക്ടോബർ 29ന് തായിഷ് സ്ട്രീം ചെയ്ത് തുടങ്ങും.