സഹോയ്‌ക്ക് ശേഷം റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ പ്രഭാസ് സിനിമയാണ് രാധേ ശ്യാം. മനോഹരമായ ഒരു പ്രണയമാണ് സിനിമയുടെ കഥയെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂജ ഹെഗ്ഡേ നായികയാകുന്ന സിനിമയിലെ ആദ്യ ഗ്ലിബ്‌സ് വീഡിയോ പ്രണയ ദിനമായ ഫെബ്രുവരി 14ന് പുറത്തിറങ്ങും. ഗ്ലിബ്‌സ് വീഡിയോ റിലീസ് തിയ്യതി പ്രഖ്യാപിച്ച് പ്രീ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. മഞ്ഞ് വീഴുന്ന ഒരു നഗരത്തിലൂടെ നടന്ന് നീങ്ങുന്ന പ്രഭാസാണ് പ്രീ ടീസര്‍ വീഡിയോയില്‍ ഉള്ളത്. നേരത്തെ സിനിമയുടെ ആനിമേറ്റഡ് മോഷന്‍പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
2000ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ പ്രഭാസിന്‍റെ ഇരുപതാം ചിത്രമാണ് രാധേ ശ്യാം. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. രാധാ കൃഷ്ണ കുമാറാണ് റൊമാന്‍റിക് ഡ്രാമ ജോണറില്‍ ബ്രഹ്മാണ്ഡ ചിത്രം രാധേ ശ്യാം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. പ്രമുഖ നിര്‍മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.