ETV Bharat / sitara

പ്രണയത്തെ കുറിച്ചുള്ള ആദിത്യയുടെ പ്രവചനം തെറ്റി; കൈ രേഖകളിലൂടെ ഒരാളുടെ ഭാവി പ്രവചിക്കാൻ കഴിയുമോ? - Amitabh Bachchan in Radhe Shyam

Radhe Shyam trailer: 'രാധേ ശ്യാമി'ന്‍റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രണയ കഥയാണെങ്കിലും വിധിയോടുള്ള പോരാട്ടത്തെ കുറിച്ചും ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

Radhe Shyam trailer  Radhe Shyam second trailer  Prabhas Pooja Hegde Radhe Shyam trailer  Prabhas Pooja Hegde fight against destiny for love  പ്രണയത്തെ കുറിച്ചുള്ള ആദിത്യയുടെ പ്രവചനം തെറ്റി  'രാധേ ശ്യാമി'ന്‍റെ രണ്ടാമത്തെ ട്രെയ്‌ലര്‍  Radhe Shyam release  Amitabh Bachchan in Radhe Shyam  Radhe Shyam cast and crew
പ്രണയത്തെ കുറിച്ചുള്ള ആദിത്യയുടെ പ്രവചനം തെറ്റി; കൈ രേഖകളിലൂടെ ഒരാളുടെ ഭാവി പ്രവചിക്കാൻ കഴിയുമോ?
author img

By

Published : Mar 2, 2022, 5:56 PM IST

Prabhas Pooja Hegde Radhe Shyam trailer: പ്രഭാസ്‌ ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന ചിത്രമാണ് 'രാധേ ശ്യാം'. 'രാധേ ശ്യാമി'ന്‍റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Radhe Shyam second trailer: ചിത്രത്തില്‍ പ്രഭാസിന്‍റെ കഥാപാത്രത്തിന് പ്രത്യേകിച്ചൊരു വില്ലന്‍ ഇല്ല എന്നാണ് രണ്ടാമത്തെ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. എന്നാല്‍ നായികാനായകന്‍മാരുടെ കൂടിച്ചേരലിന് പ്രകൃതി തന്നെ ഒരു തടസ്സമായി മാറുന്നതും ട്രെയ്‌ലറില്‍ കാണാം. ചിത്രത്തിന് സുനാമി പോലൊരു ദാരുണമായ അന്ത്യമായിരിക്കുമെന്നും സൂചനയുണ്ട്‌. പ്രണയ കഥയാണെങ്കിലും വിധിയോടുള്ള പോരാട്ടത്തെ കുറിച്ചും ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

  • " class="align-text-top noRightClick twitterSection" data="">

Radhe Shyam release: ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പുറത്തിറങ്ങിയ മറ്റൊരു ട്രെയ്‌ലറിലൂടെ ചിത്രത്തിന്‍റെ റിലീസ്‌ തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരു ഇതിഹാസ പ്രണയകഥയായി രാധാകൃഷ്‌ണ കുമാർ സംവിധാനം ചെയ്യുന്ന 'രാധേ ശ്യാം' മാർച്ച് 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ചൈനീസ്, ജാപ്പനീസ് എന്നീ ഭാഷകളിൽ ചിത്രം റിലീസിനെത്തും.

ഭാവി പ്രവചിക്കുന്ന ഹസ്‌തരേഖ വിദഗ്‌ധന്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രഭാസ്‌ അവതരിപ്പിക്കുന്നത്‌. പ്രേരണയുമായി പ്രണയത്തിലാകുന്ന വിക്രമാദിത്യയുടെ കഥയാണ് ചിത്രം പറയുന്നത്‌.

Amitabh Bachchan in Radhe Shyam: 'രാധേ ശ്യാമിടന്‌ വേണ്ടി ശബ്‌ദം നല്‍കി കൊണ്ട്‌ ബോളിവുഡ്‌ ബിഗ്‌ ബി അമിതാഭ്‌ ബച്ചനും ചിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ്. ബോളിവുഡ് താരം ഭാഗ്യശ്രീയും ചിത്രത്തിലുണ്ട്‌. പ്രഭാസിന്‍റെ അമ്മയുടെ വേഷമാണ് രാധേ ശ്യാമില്‍ ഭാഗ്യശ്രീക്ക്‌. ചിത്രത്തിലേതായി ഇതുവരെ പുറത്തുവിട്ട ഗാനങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. ജസ്‌റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട്‌ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌.

Radhe Shyam cast and crew: യുവി ക്രിയേഷന്‍സ്‌, ടീ-സീരീസ്‌ എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ്‌ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്രിയദര്‍ശിനി, സച്ചിന്‍ ഖറേഡേക്കര്‍, മുരളി ശര്‍മ, കുനാല്‍ റോയ്‌ കപൂര്‍, സാഷ ഛേത്രി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Also Read: 4 വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള ഷാരൂഖ്‌ ഖാന്‍ ചിത്രം; റിലീസ്‌ തീയതി പുറത്ത്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.