ലോകം കാത്തിരുന്ന തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പ്രൗഢിക്ക് കോട്ടം തട്ടാതെ കൊവിഡ് മാദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ഡോള്‍ബീ തിയേറ്ററിലും മറ്റ് ചെറു വേദികളിലുമായി ചടങ്ങ് നടന്നത്. ദി ഫാദറിലെ അഭിനയത്തിലൂടെ ആന്‍റണി ഹോപ്‌കിന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
എണ്‍പത്തിമൂന്നാം വയസിലാണ് അദ്ദേഹത്തിന്‍റെ ഓസ്‌കര്‍ നേട്ടമെന്നത് ശ്രദ്ദേയം. ഓസ്‌കര്‍ ചരിത്രത്തിൽ മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയുമാണ് അദ്ദേഹം. നൊമാഡ് ലാന്‍ഡിലെ പ്രകടനത്തിലൂടെ ഫ്രാൻസിസ് മെക്ഡോർമൻഡ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സിസിന്‍റെ കരിയറിലെ നാലാമത്തെ ഓസ്‌കര്‍ നേട്ടമാണിത്.
നൊമാഡ് ലാന്‍ഡ് മികച്ച ചിത്രമായും, ചിത്രത്തിന്‍റെ സംവിധായികയായ ക്ലോയി ഷാവോ മികച്ച സംവിധായികയായും തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ വനിതയാണ് ക്ലോയി. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയെന്ന നേട്ടവും ഇനി മുവല്‍ ക്ലോയിക്ക് സ്വന്തം. ഡാനിയല്‍ കലൂയയാണ് മികച്ച സഹനടനുള്ള പുരസ്കാരത്തിന് അര്‍ഹനായത്. ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മിസായ എന്ന ചിത്രത്തിലെ അഭിനയമാണ് ഡാനിയലിന് പുരസ്കാരം നേടികൊടുത്തത്. മിനാരിയിലെ പ്രകടനത്തിലൂടെ മികച്ച സഹനടിയായി യുന്‍ യോ ജൂങ് തെരഞ്ഞെടുക്കപ്പെട്ടു. പ്രോമിസിങ് യങ് വുമണിന്‍റെ രചന നിര്‍വഹിച്ച എമറാള്‍ഡ് ഫെന്നല്‍ മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്കാരം ദി ഫാദറിന്റെ രചന നിര്‍വഹിച്ച ക്രിസ്റ്റഫര്‍ ഹാംപ്ടണും ഫ്ളോറിയന്‍ സെല്ലറും സ്വന്തമാക്കി.
-
#Oscars Moment: @nomadlandfilm wins for Best Picture. pic.twitter.com/tzFqegsin6
— The Academy (@TheAcademy) April 26, 2021 " class="align-text-top noRightClick twitterSection" data="
">#Oscars Moment: @nomadlandfilm wins for Best Picture. pic.twitter.com/tzFqegsin6
— The Academy (@TheAcademy) April 26, 2021#Oscars Moment: @nomadlandfilm wins for Best Picture. pic.twitter.com/tzFqegsin6
— The Academy (@TheAcademy) April 26, 2021
-
#Oscars Moment: Frances McDormand wins Best Actress for her work in @nomadlandfilm. pic.twitter.com/mHe57tzFP5
— The Academy (@TheAcademy) April 26, 2021 " class="align-text-top noRightClick twitterSection" data="
">#Oscars Moment: Frances McDormand wins Best Actress for her work in @nomadlandfilm. pic.twitter.com/mHe57tzFP5
— The Academy (@TheAcademy) April 26, 2021#Oscars Moment: Frances McDormand wins Best Actress for her work in @nomadlandfilm. pic.twitter.com/mHe57tzFP5
— The Academy (@TheAcademy) April 26, 2021
-
It's official! #Oscars pic.twitter.com/PAq8HGGo25
— The Academy (@TheAcademy) April 26, 2021 " class="align-text-top noRightClick twitterSection" data="
">It's official! #Oscars pic.twitter.com/PAq8HGGo25
— The Academy (@TheAcademy) April 26, 2021It's official! #Oscars pic.twitter.com/PAq8HGGo25
— The Academy (@TheAcademy) April 26, 2021
പുരസ്കാര ജേതാക്കളുടെ പൂര്‍ണ പട്ടിക:
മികച്ച നടി: ഫ്രാൻസിസ് മെക്ഡോർമൻഡ് ( ചിത്രം നൊമാഡ് ലാന്‍റ്)
മികച്ച നടൻ : ആന്‍റണി ഹോപ്‌കിൻസ് (ചിത്രം ദ ഫാദർ)
മികച്ച സിനിമ: നൊമാഡ് ലാന്‍റ്
മികച്ച സംവിധായിക: ക്ലോയി ഷാവോ
മികച്ച തിരക്കഥ : എമറാള്‍ഡ് ഫെന്നല്‍ (ചിത്രം: പ്രോമിസിങ് യങ് വുമണ്‍)
മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റണ്‍, ഫ്ലോറിയന്‍ സെല്ലാര്‍ (ചിത്രം: ഫാദര്‍)
മികച്ച അന്താരാഷ്ട്ര ചിത്രം: അനദര്‍ റൗണ്ട് (തോമസ് വിന്‍ഡര്‍ബര്‍ഗ്, ഡെന്‍മാര്‍ക്ക് )
മികച്ച സഹനടന്‍: ഡാനിയല്‍ കലൂയ (ജൂഡ് ആന്‍റ് ദി ബ്ലാക്ക് മിസായ)
മികച്ച സംവിധായിക: ക്ലോയി ഷാവോ (ചിത്രം: നൊമാഡ് ലാന്‍ഡ്)
മികച്ച മേക്കപ്പ്, കേശാലങ്കാരം: മ റെയ്‌നീസ് ബ്ലാക്ക് ബോട്ടം
മികച്ച ശബ്ദവിന്യാസം: സൗണ്ട് ഓഫ് മെറ്റല്‍
മികച്ച ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം: ടു ഡിസ്റ്റന്‍റ് സ്ട്രേയ്‌ഞ്ചേഴ്‌സ്
മികച്ച ആനിമേഷന്‍ ഹ്രസ്വചിത്രം: ഈഫ് എനിതിങ് ഹാപ്പന്‍സ് ഐ ലവ് യു
മികച്ച ആനിമേഷന്‍ ഫീച്ചര്‍ ചിത്രം: സോള്‍ (സംവിധായകര്‍: പീറ്റ് ഡോക്ടര്‍, ഡാന മുറെ)
മികച്ച ഡോക്യുമെന്‍ററി(ഷോര്‍ട്ട് സബ്ജെക്റ്റ്) : കൊളെറ്റ്
മികച്ച ഡോക്യുമെന്‍ററി(ഫീച്ചര്‍) : മൈ ഒക്ടോപസ് ടീച്ചര്‍
മികച്ച സഹനടി: യുന്‍ യോ ജൂങ് (മിനാരി)
മികച്ച വിഷ്യല്‍ ഇഫക്‌റ്റ്സ്: ടെനറ്റ് (സംവിധായകന്‍: ക്രിസ്റ്റഫര്‍ നോളന്‍)
മികച്ച കലാസംവിധാനം: ചിത്രം മാന്‍ക് (സംവിധായകന്‍ ഡേവിഡ് ഫിഞ്ചര്‍)
മികച്ച ഛായാഗ്രഹണം: എറിക് മെസ്സെർച്ച്മിഡ് (മാന്‍ക്)
മികച്ച എഡിറ്റിങ്: മൈക്കിള്‍ ഇ.ജി നില്‍സണ്‍ (സൗണ്ട് ഓഫ് മെറ്റല്‍)
മികച്ച പശ്ചാത്തല സംഗീതം: സോള്‍
മികച്ച ഗാനം: ഫൈറ്റ് ഫോര്‍ യു (ചിത്രം: ജൂഡ് ആന്‍റ് ദി ബ്ലാക്ക് മിസായ )
23 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തത്. പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് നടന്നത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചടങ്ങില്‍ കലാപരിപാടികള്‍ ഉണ്ടായിരുന്നില്ല. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.oscars.orgയിലും ഔദ്യോഗിക യുട്യൂബ് ചാനലിലും അവാര്‍ഡ് പ്രഖ്യാപനം തത്സമയം സംപ്രേഷണം ചെയ്‌തിരുന്നു.