ETV Bharat / sitara

മുകേഷിന്‍റെ ശക്തിമാനെതിരെ ഒറിജിനല്‍ ശക്തിമാന്‍ രംഗത്ത് - മുകേഷ് ഖന്ന

ധമാക്ക സിനിമയിൽ സംവിധായകൻ തനിക്ക് കോപ്പിറൈറ്റുള്ള ശക്തിമാൻ കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്‍റ് രഞ്ജി പണിക്കർക്ക് അയച്ച പരാതിയിൽ മുകേഷ് ഖന്ന ആവശ്യപ്പെട്ടു

മുകേഷിന്‍റെ ശക്തിമാനെതിരെ ഒറിജിനല്‍ ശക്തിമാന്‍ രംഗത്ത്
author img

By

Published : Sep 14, 2019, 5:53 PM IST

സംവിധായകൻ ഒമർ ലുലുവിന്‍റെ പുതിയ സിനിമ ധമാക്കയ്ക്ക് എതിരെ ടെലിവിഷൻ സീരിയൽ ശക്തിമാനിലെ നടനും നിർമാതാവുമായ മുകേഷ് ഖന്നയുടെ പരാതി. ധമാക്ക സിനിമയിൽ സംവിധായകൻ തനിക്ക് കോപ്പിറൈറ്റുള്ള ശക്തിമാൻ കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്‍റ് രഞ്ജി പണിക്കർക്ക് അയച്ച പരാതിയിൽ മുകേഷ് ഖന്ന ആവശ്യപ്പെട്ടു. ശക്തിമാൻ കഥാപാത്രവും അതിന്‍റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പിറൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ ഉൾപ്പെടുത്തിയതെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു.

1997കളിൽ ദൂരദർശനിൽ ഹിറ്റ് സീരിയലായിരുന്നു ശക്തിമാൻ. ധമാക്ക സിനിമയിലെ ചില രംഗങ്ങളിൽ മലയാള നടൻ മുകേഷ് ശക്തിമാന്‍റെ വേഷത്തി‍ൽ എത്തുന്നതിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങൾ നേരത്തേ സംവിധായകൻ ഒമർ ലുലുതന്നെയാണ് പുറത്തുവിട്ടത്. സംഭവത്തില്‍ പ്രതികരണവുമായി ഒമര്‍ലുലു രംഗത്തെത്തി സിനിമയിലെ ചില രംഗങ്ങളിൽ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി ലഭിച്ചില്ലെങ്കിൽ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങൾ ഒഴിവാക്കുമെന്നും ഒമർ ലുലു പറഞ്ഞു.

Intro:Body:

ENTERTAINMENT

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.