മുംബൈ: ഇന്ത്യൻ സിനിമയിലെ പ്രമുഖ നടി നർഗീസ് ദത്തിന്‍റെ 92-ാം ജന്മദിനവാർഷികമായിരുന്നു ഇക്കഴിഞ്ഞ ദിവസം. എല്ലാക്കൊല്ലവും പോലെ ഈ വർഷവും നർഗീസിന്‍റെ ഓർമയിൽ വികാരാധീതമായ വാക്കുകൾ കുറിച്ച് സഞ്ജയ് ദത്ത് അമ്മയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. "അമ്മയെപ്പോലെ വേറാരും ഇല്ല. പിറന്നാൾ ആശംസകൾ അമ്മ," എന്നാണ് ബോളിവുഡ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. താനും സഹോദരിമാരായ പ്രിയ ദത്തും നമ്രതാ ദത്തും അമ്മക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും, അച്ഛനും അമ്മയും ഒരുമിച്ചുള്ള ഓർമചിത്രങ്ങളുമാണ് സഞജയ് ദത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
More Read: അമ്മയുടെ ഓർമയിൽ സഞ്ജയ് ദത്ത്
ദേശീയ പുരസ്‌കാരത്തിന് പുറമെ ആദ്യ പത്മശ്രീ സ്വന്തം പേരിലാക്കിയ അഭിനേത്രി നർഗീസ് ദത്ത് 1929 ജൂൺ ഒന്നിനാണ് ജനിച്ചത്. 1981 മേയ് മൂന്നിന് കാന്‍സര്‍ ബാധിച്ച് മരിച്ചു. സഞ്ജയ് ദത്തിന്‍റെ ആദ്യ ചിത്രമായ റോക്കിയുടെ റിലീസിന് മൂന്ന് ദിവസം മുമ്പാണ് നർഗീസ് മരിച്ചത്. 1958ലാണ് നർഗീസും നടൻ സുനിൽ ദത്തും തമ്മിൽ വിവാഹിതരാകുന്നത്. ഫാത്തിമ റഷീദ് എന്നായിരുന്നു നർഗീസ് ദത്തിന്‍റെ മുഴുവൻ പേര്.