സാഹോയ്‌ക്ക് ശേഷം പ്രഭാസിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന ബഹുഭാഷ ചിത്രം രാധേ ശ്യാമിന്‍റെ ന്യൂ ഇയര്‍ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുന്നിന്‍ ചെരിവിലിരിക്കുന്ന പ്രഭാസാണ് പോസ്റ്ററിലുള്ളത്. പ്രഭാസിന്‍റെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ ഒരു ഗാനത്തിന്‍റെ അകമ്പടിയോടെ സിനിമയുടെ ആനിമേറ്റഡ് മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. 2000ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ പ്രഭാസിന്‍റെ ഇരുപതാം ചിത്രമാണ് രാധേ ശ്യാം.
-
To all my lovely fans, wishing you a Happy & Healthy 2021. #RadheShyam #2021WithRadheShyam 💕- #Prabhas
— Prabhas (@PrabhasRaju) December 31, 2020 " class="align-text-top noRightClick twitterSection" data="
#HappyNewYear2021 pic.twitter.com/dxKokDwgPb
">To all my lovely fans, wishing you a Happy & Healthy 2021. #RadheShyam #2021WithRadheShyam 💕- #Prabhas
— Prabhas (@PrabhasRaju) December 31, 2020
#HappyNewYear2021 pic.twitter.com/dxKokDwgPbTo all my lovely fans, wishing you a Happy & Healthy 2021. #RadheShyam #2021WithRadheShyam 💕- #Prabhas
— Prabhas (@PrabhasRaju) December 31, 2020
#HappyNewYear2021 pic.twitter.com/dxKokDwgPb
പൂജ ഹെഗ്ഡേയാണ് ചിത്രത്തില്‍ പ്രഭാസിന്‍റെ നായിക. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. രാധാ കൃഷ്ണ കുമാറാണ് റൊമാന്‍റിക് ഡ്രാമ ജോണറില്‍ ബ്രഹ്മാണ്ഡ ചിത്രം രാധേ ശ്യാം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. പ്രമുഖ നിര്‍മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രഭാസും പൂജയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേ ശ്യാം.