ETV Bharat / sitara

നവാസുദ്ദീന്‍ സിദ്ദിഖിയുടെ 'സീരിയസ് മാന്‍റെ' ട്രെയിലര്‍ പുറത്തിറങ്ങി - നവാസുദ്ദീന്‍ സിദ്ദിഖി സീരിയസ് മാന്‍

മനു ജോസഫ് എഴുതിയ സീരിയസ് മാന്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സുധീര്‍ മിശ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

Nawazuddin Siddiqui Netflix film  Netflix film Serious Men  Nawazuddin Siddiqui Serious Men  Serious Men Official Trailer  Serious Men Trailer  സീരിയസ് മാന്‍ ട്രെയിലര്‍  നവാസുദ്ദീന്‍ സിദ്ദിഖി സീരിയസ് മാന്‍  മനു ജോസഫ് എഴുതിയ സീരിയസ് മാന്‍
നവാസുദ്ദീന്‍ സിദ്ദിഖിയുടെ 'സീരിയസ് മാന്‍റെ' ട്രെയിലര്‍ പുറത്തിറങ്ങി
author img

By

Published : Sep 18, 2020, 4:30 PM IST

ഇന്ത്യന്‍ സിനിമക്ക് മികവുറ്റ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി കേന്ദ്രകഥാപാത്രമാകുന്ന നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ ഫിലിം സീരിയസ് മാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സമപ്രായക്കാരായ മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്ഥനായ അതിബുദ്ധിമാനായ ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയസ് മാന്‍ സഞ്ചരിക്കുന്നതെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. വളരെ സാധാരണക്കാരനായുള്ള തന്‍റെ ജീവിതത്തില്‍ തീരെ സന്തോഷവാനല്ലാത്ത സമൂഹത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛന്‍റെ വേഷത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖി സീരിയസ് മാനിലെത്തുന്നത്. തനിക്കുണ്ടായ കുഞ്ഞിന് സെലിബ്രിറ്റി സ്റ്റാറ്റസുള്ള ജീവിതം കെട്ടിപടുത്ത് നല്‍കാന്‍ ഈ അച്ഛന്‍ നടത്തുന്ന പരിശ്രമങ്ങളാണ് സിനിമ പറയുന്നത്. സുധീര്‍ മിശ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മനു ജോസഫ് എഴുതിയ സീരിയസ് മാന്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആകാശ് ദാസ്, ഇന്ദിര തിവാരി, ശ്വേത ബസു പ്രസാദ്, തമിഴ് നടന്‍ നാസർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനിമ ഒക്ടോബര്‍ രണ്ടിന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്ത് തുടങ്ങും.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.