അടുത്തിടെ അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ സ്ത്രീകളെ അധിക്ഷേപിച്ച് നടത്തിയ ചില പ്രസ്‌താവനകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്ത്രീകള്‍ വീട് വിട്ട് പുറത്ത് ജോലിക്ക് പോയി തുടങ്ങിയ ശേഷമാണ് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങളും മീ ടു ആരോപണങ്ങളും ഉണ്ടാകാന്‍ തുടങ്ങിയത് എന്നാണ് മുകേഷ് ഖന്ന അഭിമുഖത്തിനിടെ പറഞ്ഞത്. എന്നാല്‍ സംഭവം അങ്ങനെയല്ലെന്നും, അഭിമുഖത്തിന്‍റെ ചില ഭാഗങ്ങള്‍ നീക്കം ചെയ്‌ത ശേഷമാണ് ചിലര്‍ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നതെന്നും വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുകേഷ് ഖന്ന.
സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് താന്‍ എതിരല്ലെന്നും മീടുവിന്‍റെ തുടക്കത്തെക്കുറിച്ച് മാത്രമാണ് താന്‍ പറഞ്ഞത് എന്നുമാണ് താരം പറയുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതാണെന്നും മുകേഷ് ഖന്ന പറയുന്നു. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. അഭിമുഖത്തിന്‍റെ പൂര്‍ണരൂപവും പോസ്റ്റിനൊപ്പം മുകേഷ് ഖന്ന ചേര്‍ത്തിട്ടുണ്ട്. സ്ത്രീകളെ താന്‍ വളരെ അധികം ബഹുമാനിക്കുന്നുണ്ടെന്നും അവരുടെ സുരക്ഷയില്‍ താന്‍ ഉത്കണ്ഠാകുലനാണെന്നുമാണ് താരം പറയുന്നത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
'സ്ത്രീകള്‍ ജോലിക്ക് പോകരുതെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മീടൂ എങ്ങനെയാണ് തുടങ്ങിയത് എന്നാണ് പറയാന്‍ ശ്രമിച്ചത്. നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ എല്ലാ മേഖലയിലും സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. പ്രതിരോധ മന്ത്രി, ധനകാര്യ മന്ത്രി, വിദേശകാര്യ മന്ത്രി, ശൂന്യാകാശത്തുവരെ സ്ത്രീകള്‍ തിളങ്ങുകയാണ്. പിന്നെ എങ്ങനെയാണ് ഞാന്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് എതിരെയാവുക. വീടിന് പുറത്തുപോയി സ്ത്രീകള്‍ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്തേണ്ട അവസ്ഥ വരുന്നതുപോലെ. ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടര്‍ന്നുപോകുന്ന സ്ത്രീകളുടേയും പുരുഷന്‍റെയും ധര്‍മത്തെക്കുറിച്ചാണ് പറഞ്ഞത്.' മുകേഷ് ഖന്ന വിശദീകരിച്ചു. 'സ്ത്രീകള്‍ എനിക്ക് നേരെ തിരിയുമെന്ന് ഞാന്‍ ഭയക്കുന്നില്ല. എനിക്കെതിരെയാവേണ്ട കാര്യമില്ല. എന്‍റെ ജീവിതം തുറന്ന പുസ്‌തകമാണ്. ഞാന്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും ഇപ്പോള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നും എല്ലാവര്‍ക്കും അറിയാം' മുകേഷ് ഖന്ന കൂട്ടിച്ചേര്‍ത്തു.