മുംബൈ : 'ദേവോം കെ ദേവ് മഹാദേവ്' എന്ന ഹിന്ദി ടെലിവിഷൻ സീരിയലില്‍ ശിവനായി വന്ന് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് മോഹിത് റെയ്‌ന. 'ഉറി' എന്ന ബോളിവുഡ് ചിത്രത്തിലെ മേജർ കരൺ കശ്യപ് എന്ന കഥാപാത്രത്തിലൂടെയും റെയ്‌ന ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്‍റെ രഹസ്യവിവാഹ വാർത്തയാണ് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കാമുകി അദിതിയാണ് വധു. വർഷങ്ങളായി താൻ പ്രണയത്തിലായിരുന്നുവെന്ന സൂചന പോലും ആരാധകർക്ക് നൽകാതെയാണ് താരത്തിന്‍റെ പെട്ടെന്നുള്ള വിവാഹം.
മോഹിത് റെയ്‌ന തന്നെയാണ് വിവാഹവാർത്ത സോഷ്യൽ മീഡിയിലൂടെ വെളിപ്പെടുത്തിയത്. വിവാഹദിനത്തിലെ ഇരുവരുടെയും സുന്ദര നിമിഷങ്ങളാണ് താരം പങ്കുവച്ചത്. 'പ്രണയത്തിന് അതിരുകളില്ല, അത് പ്രതിബന്ധങ്ങളെയും മതിൽക്കെട്ടുകളെയും മറികടന്ന് ഏറെ പ്രതീക്ഷയോടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നു. ആ പ്രതീക്ഷയും മാതാപിതാക്കളുടെ അനുഗ്രഹവും കൊണ്ട്, നാം ഇനി രണ്ടല്ല, ഒന്നാണ്. ഈ പുതിയ യാത്രയിൽ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു- അദിതിയും മോഹിത്തും' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
ALSO READ:'വിക്കിയും സാറയും സഞ്ചരിച്ച ബൈക്കിന്‍റെ നമ്പർ തന്‍റേത്' ; പൊലീസില്‍ പരാതി നൽകി യുവാവ്
വെള്ള ഷെർവാണിയും അതിന് അനുയോജ്യമായ തലപ്പാവുമാണ് റെയ്‌നയുടെ വിവാഹവേഷം. അതേസമയം മഞ്ഞ ലെഹങ്കയിൽ അതിസുന്ദരിയായിരുന്നു അദിതി. ഏതായാലും ആരാധകർ ആഘോഷമാക്കിയ വിവാഹ വാർത്തയ്ക്ക് പിന്നാലെ ദമ്പതികൾക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രമുഖ താരങ്ങളുൾപ്പടെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തേ 'ദേവോം കെ ദേവ് മഹാദേവി'ൽ ഒപ്പം അഭിനയിച്ച നടി മൗനി റോയിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇരുവരും പ്രതികരിച്ചില്ല. മുംബൈ ഡയറീസ് 26/11, ഷിദ്ദത്ത് എന്നീ ചിത്രങ്ങളിലും മോഹിത് പ്രധാന വേഷങ്ങളിലെത്തിയിരുന്നു.