റിലീസിനെത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ 100 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയ മാസ്റ്റർ ചിത്രം ഹിന്ദിയിലുമൊരുങ്ങുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത തമിഴ് ചിത്രത്തിന്‍റെ ബോളിവുഡ് റീമേക്കിൽ ഹൃത്വിക് റോഷനും വിജയ് സേതുപതിയും പ്രധാന താരങ്ങളാകുമെന്നാണ് റിപ്പോർട്ടുകൾ.
-
#Master official Hindi remake on cards with Hrithik Roshan and Vijay Sethupathi to headline the megaproject.
— LetsOTT GLOBAL (@LetsOTT) January 16, 2021 " class="align-text-top noRightClick twitterSection" data="
Final negotiations in progress.. pic.twitter.com/60VJ9PPpNl
">#Master official Hindi remake on cards with Hrithik Roshan and Vijay Sethupathi to headline the megaproject.
— LetsOTT GLOBAL (@LetsOTT) January 16, 2021
Final negotiations in progress.. pic.twitter.com/60VJ9PPpNl#Master official Hindi remake on cards with Hrithik Roshan and Vijay Sethupathi to headline the megaproject.
— LetsOTT GLOBAL (@LetsOTT) January 16, 2021
Final negotiations in progress.. pic.twitter.com/60VJ9PPpNl
തെലുങ്കിലെ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് ഒരുക്കിയ കബീര്‍ സിംഗി'ന്‍റെ നിർമാതാവ് മുറാദ് ഖേതാനിയാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയതെന്നാണ് വിവരം. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നിർമാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ മാസറ്റർ ഹിന്ദിയിൽ നിർമിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചിത്രത്തിൽ വിജയ് അവതരിപ്പിച്ച ജെഡിയായാണ് ഹൃത്വിക് വരുന്നതെന്നാണ് സൂചന. എന്നാൽ, ഹിന്ദി റീമേക്കിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.