ETV Bharat / sitara

ഒരേയൊരു ജാക്കി ചാൻ: 'ദി മിത്' ഓർമയിൽ നടി മല്ലിക ഷെരാവത്ത്

ഇതിഹാസ താരം ജാക്കി ചാൻ ഷെരാവത്തിന്‍റെ കൈയിൽ ചുംബിച്ച് അഭിവാദ്യം ചെയ്‌തുകൊണ്ട് ക്യാമറയ്‌ക്ക് പോസ് ചെയ്യുന്ന പഴയകാല ചിത്രമാണ് മല്ലിക ഷെരാവത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

author img

By

Published : Mar 5, 2020, 7:21 PM IST

Updated : Mar 5, 2020, 7:34 PM IST

mallika sherawat  Mallika Sherawat  The Myth  Jackie Chan  Jackie Chan film  Jackie Chan and Mallika Sherawat  oreyoru jackie chan  ഒരോയൊരു ജാക്കി ചാൻ  ദി മിത്  മല്ലിക ഷെരാവത്ത്  ജാക്കി ചാൻ
മല്ലിക ഷെരാവത്ത്

2005ൽ പ്രദർശനത്തിനെത്തിയ 'ദി മിത്' എന്ന ചൈനീസ് ചിത്രത്തിൽ സൂപ്പർ ആക്‌ഷൻ താരം ജാക്കി ചാനൊപ്പം നടി മല്ലിക ഷെരാവത്തും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് താരത്തിന്‍റെ ആദ്യ വിദേശ ചിത്രം കൂടിയായിരുന്നു ഇത്. ലോകം ആരാധിക്കുന്ന ആക്‌ഷൻ ഹീറോക്കൊപ്പം അന്ന് ചിത്രീകരണത്തിനിടയിൽ നിന്നുള്ള പഴയകാല ചിത്രം പങ്കുവെക്കുകയാണ് മല്ലികാ ഷെരാവത്ത് . "ഒരേയൊരു ജാക്കി ചാനൊപ്പം," എന്ന് കുറിച്ചുകൊണ്ടാണ് നടി സമൂഹമാധ്യമങ്ങളിൽ ഓർമ പുതുക്കുന്നത്. ചിത്രത്തിൽ ഇതിഹാസ താരം ജാക്കി ചാൻ ഷെരാവത്തിന്‍റെ കൈയിൽ ചുംബിച്ച് അഭിവാദ്യം ചെയ്‌തുകൊണ്ട് ക്യാമറയ്‌ക്ക് പോസ് ചെയ്യുകയാണ്.

ഇതിന് മുമ്പും ഷെരാവത്ത് തന്‍റെ ആരാധനാ താരത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളതാണ്. ജാക്കി ചാൻ ദി മിത് സിനിമയുടെ ലൊക്കേഷനിൽ വച്ച് ഹിന്ദി ഗാനത്തിന് ചുവട് വക്കാൻ ശ്രമിക്കുന്ന വീഡിയോ ഷെരാവത്ത് മുമ്പൊരിക്കൽ പോസ്റ്റ് ചെയ്‌തിരുന്നു. പൊളിറ്റിക്‌സ് ഓഫ് ലവ് എന്ന വിദേശ ചിത്രത്തിലും പ്യാർ കെ സൈഡ് എഫക്‌ട്‌സ്, ഡബിൾ ധമാൽ എന്നിവയിലും മല്ലിക ഷെരാവത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്‌ച വച്ചിട്ടുണ്ട്. കമൽഹാസന്‍റെ ബ്രഹ്മാണ്ഡ ചലച്ചിത്രം ദശാവതാരത്തിന് ശേഷം നടി വീണ്ടും തമിഴിലേക്കെത്തുന്നുവെന്നും വാർത്തകളുണ്ട്. 'ബൂ സബ്‌കി ഫട്ടേഗി' എന്ന ഹൊറര്‍ കോമഡി വെബ് സീരീസിലാണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

Last Updated : Mar 5, 2020, 7:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.