2016ല്‍ റിലീസിനെത്തിയ ആനന്ദം എന്ന സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായി മാറിയ വൈശാഖ് നായര്‍ ബോളിവുഡ് മ്യൂസിക് വീഡിയോയില്‍ നായകനായി അരങ്ങേറിയിരിക്കുകയാണ്. തോഫ എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന മ്യൂസിക് വീഡിയോയുടെ പ്രമേയം രണ്ട് അപരിചിതര്‍ പ്രണയത്തിലാകുന്നതും പിന്നീടുള്ള അവരുടെ ജീവിതവുമാണ്. ബോളിവുഡ് സംഗീത സംവിധായകന്‍ വായു ശ്രീവാസ്‌തവയാണ് തോഫക്കായി വരികളെഴുതി സംഗീതം നല്‍കിയത്. താനി തന്‍വീറാണ് വീഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത്. സഞ്ചീത ഭട്ടാചാര്യയാണ് നായിക.
- " class="align-text-top noRightClick twitterSection" data="">
വീഡിയോ റിലീസ് ചെയ്‌ത് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ പത്ത് ലക്ഷത്തിനോടടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. അഹാന കൃഷ്ണ അടക്കമുള്ള മലയാളി താരങ്ങളും വൈശാഖിന്‍റെ മ്യൂസിക് വീഡിയോയെ പ്രശംസിച്ച് രംഗത്തെത്തി. വായു ശ്രീവാസ്‌തവ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. അമിത് മിഷര്‍ ആണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ആനന്ദത്തിന് ശേഷം പുത്തന്‍പണം, ചങ്ക്‌സ്, മാച്ച്‌ബോക്‌സ്, ചെമ്പരത്തിപ്പൂ, ആന അലറലോടലറല്‍, ലോനപ്പന്‍റ മാമോദീസ, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും വൈശാഖ് ശ്രദ്ധേയവേഷങ്ങള്‍ ചെയ്‌തിരുന്നു.
Also read: മാര്‍വല്‍ സ്റ്റുഡിയോസിന്‍റെ സൂപ്പര്‍ ഹീറോ ചിത്രം 'എറ്റേണല്‍സ്' ടീസര്‍ എത്തി